കൊടൈക്കനാലില്‍ മദ്യലഹരിയില്‍ സുഹൃത്തുകള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കൊക്കയില്‍ വീണുമരിച്ചു; മൃതദേഹത്തിനായി തിരച്ചില്‍ തുടരുന്നു

കൊടൈക്കനാല്‍: മദ്യലഹരിയില്‍ സുഹൃത്തുകള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കൊക്കയില്‍ വീണുമരിച്ചു. മധുര പിപി കുളം സ്വദേശി കാര്‍ത്തിക്ക് (25) ആണ് മരിച്ചത്.

തിങ്കളാഴ്ചയാണ് കാര്‍ത്തിക്കും കൂട്ടുകാരും കൊടൈക്കനാലില്‍ എത്തിയത്. കൊടൈക്കനാലില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്താണ് ഇവര്‍ സന്ദര്‍ശനം നടത്തിയത്. മല മുകളിലെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നിയാണ് കാര്‍ത്തിക് 1000 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. രണ്ടു ദിവസമായി കൊടൈക്കനാലില്‍ തങ്ങുന്ന ഇവര്‍ അമിതമായി മദ്യപിച്ചാണ് മലമുകളില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസും ഫയര്‍ഫോഴ്‌സും മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here