തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ ദില്ലിയില്‍ പോകാനാവില്ലെന്ന് ‘മോദി’; തോല്‍വി ഭയം കൊണ്ട് ‘ഉള്ളിസുരേം, ഒട്ടകം ഗോപാലനേയും കുമ്മനം രായനേയും’ ‘മോദി’ തെറിവിളിക്കുന്നു; മോദിയെ ഹിറ്റ്‌ലറാക്കിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റും പോലും നേടാനാവില്ലെന്ന നിരാശയില്‍ മോദിയും അനുയായികളും നടത്തുന്ന ചര്‍ച്ചയുടെ റീമിക്‌സ് വീഡിയോ ശ്രദ്ധേയമാകുന്നു. ഹിറ്റ്‌ലറുടെ ജീവിതംപ്രമേയമാക്കിയ ഡൗണ്‍ ഫാള്‍ എന്ന സിനിമയുടെ സംഭാഷണങ്ങളാണ് മോദിയുടെയും അനുയായികളുടെയും സംഭാഷണമാക്കി മാറ്റിയിരിക്കുന്നത്.

കേരളത്തില്‍ എല്‍ഡിഎഫ് ആയിരിക്കും കൂടുതല്‍ സീറ്റുകള്‍ നേടുകയെന്നും നേമത്തും വട്ടിയൂര്‍ക്കാവിലും ഉള്‍പ്പെടെ ബിജെപി തോല്‍ക്കുമെന്നും അനുയായികള്‍ മോദിയോട് പറയുന്നതാണ് വീഡിയോയുടെ ആരംഭം. 100ന് മുകളില്‍ സീറ്റ് ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് വിലയിരുത്തുമ്പോള്‍ രോഷാകുലനായി ‘മോദി’ ചാടിയെഴുന്നേല്‍ക്കുകയും ‘ഉള്ളിസുരയേയും കുമ്മനം രായനേയും ഒട്ടകംഗോപാല’നേയും തെറി പറയുന്ന രീതിയിലാണ് വീഡിയോ പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്.

രസകരമായ സംഭാഷണങ്ങളിലൂടെ കടന്നു പോകുന്ന വീഡിയോയുടെ അവസാനം കോണ്‍ഗ്രസുമായി ഒത്തുച്ചേര്‍ന്ന് വോട്ടുകള്‍ മറിക്കാനുള്ള നിര്‍ദേശവും ‘മോദി’ മുന്നോട്ടുവയ്ക്കുന്നു. ഷാജി ചാള്‍സ് എന്നയാളാണ് വീഡിയോ തയ്യാറായിക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News