ഐഫോണിനോടും ഐപാഡുകളോടും മാകിനോടും ആളുകൾക്ക് പ്രിയം കുറയുന്നുവോ? 13 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ആപ്പിൾ നഷ്ടം എന്തെന്നറിഞ്ഞു

വാഷിംഗ്ടൺ: ഒരുസമയത്ത് അത്യാഡംബരത്തിന്റെ പര്യായമായി ഇറങ്ങിയ ആപ്പിൾ ഉത്പന്നങ്ങളോടു ആളുകൾക്ക് പ്രിയം കുറഞ്ഞു തുടങ്ങിയോ? അങ്ങനെ ചോദിക്കേണ്ട സമയമാണിത്. കാരണം. ചരിത്രത്തിലാദ്യമായി ഐഫോണിന്റെ ആപ്പിളിന്റെ വിൽപനയിൽ ഇടിവു രേഖപ്പെടുത്തി. 13 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വരുമാനത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. സ്മാർട്‌ഫോൺ രൂപീകരിച്ച ശേഷം ആദ്യമായാണ് ഐഫോണിന്റെ വിൽപനയിലും വരുമാനത്തിലും ഇത്രയും ഭീകരമായ ഇടിവ് ഇന്ത്യയിൽ രേഖപ്പെടുത്തുന്നത്. ചൈനയിലും കഴിഞ്ഞ ഒരു പാദത്തിൽ അധികമായി ഐഫോൺ വിൽപനയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയ്ക്കു പിന്നിൽ ഐഫോണിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന.

ഓഹരി വിപണിയിൽ ഐഫോണിന്റെ വിപണി പങ്കാളിത്തം 8 ശതമാനത്തോളം കുറഞ്ഞു. ഫെബ്രുവരിക്കു ശേഷം ആദ്യമായി 100 ഡോളർ കുറവു രേഖപ്പെടുത്തി. സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ 5 കോടി 12 ലക്ഷം ഫോണുകളാണ് വിറ്റഴിച്ചതെന്ന് ആപ്പിൾ വ്യക്തമാക്കി. ഒരുവർഷം മുമ്പ് 6 കോടി 12 ലക്ഷം ഐഫോണുകളാണ് വിറ്റഴിച്ചത്. ഇക്കാര്യത്തിൽ ആശങ്കയിലായ നിക്ഷേപകരോടു ഇപ്പോഴത്തെ വിൽപന ഇടിവ് താത്കാലികമാണെന്നും വൈകാതെ മികച്ച രീതിയിലേക്ക് തിരിച്ചെത്തുമെന്നും ആപ്പിൾ ഉറപ്പു നൽകുന്നുണ്ട്. സാമ്പത്തിക വർഷത്തിന്റെ നടപ്പുപാദത്തിൽ വിൽപന ഇടിയുമെന്നു തന്നെയാണ് ആപ്പിൾ അനുമാനിക്കുന്നത്.

ചരിത്രത്തിലാദ്യമായി ആപ്പിൾ വിൽപന ഇടിഞ്ഞത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആപ്പിളിന്റെ സുവർണകാലഘട്ടം അവസാനിച്ചോ എന്നാണ് നിക്ഷേപകർ ആശങ്കപ്പെടുന്നത്. നിലവിലെ ഉത്പന്നങ്ങളേക്കാൾ പുതിയ സാങ്കേതിക വിദ്യയും മറ്റുമായി പരിഷ്‌കരിച്ച ഉത്പന്നങ്ങളുമായി ആപ്പിൾ വിപണിയിൽ എത്തണമെന്നാണ് നിക്ഷേപകർ പറയുന്നത്. എന്നാൽ, സ്മാർട്‌ഫോൺ വിപണിയിൽ പൊതുവെ ഒരു തളർച്ചയുണ്ടെന്നാണ് ആപ്പിൾ സിഇഒ ടിം കുക്ക് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here