ദളിത് യുവതിയെ മയക്കുമരുന്നു നൽകി തട്ടിക്കൊണ്ടു പോയി 18 പേർ കൂട്ടബലാൽസംഗം ചെയ്തു

ഗുഡ്ഗാവ്: ഗുഡ്ഗാവിൽ 20 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്തു. ഗുഡ്ഗാവിനടുത്ത് കദർപൂർ ഗ്രാമത്തിൽ ഗുജ്ജർ വിഭാഗക്കാരിയെയാണ് 18 പേർ ക്രൂരമായി കൂട്ടമാനഭംഗം ചെയ്തത്. യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാദ്ഷാപൂർ പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് യുവതി പരാതി നൽകിയത്. വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. യുവതിയുടെ വീട്ടുകാരെല്ലാം ഒരു ഫാമിലി ഗെറ്റ്ടുഗതറിനായി പുറത്തു പോയത്തായിരുന്നു സംഭവം. മൂന്നു പേർ വീടിന്റെ മതിൽ ചാടിക്കടന്നു വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. തുടർന്ന് യുവതിയെ ഒരു രാസവസ്തു മണപ്പിച്ച് ബോധംകെടുത്തിയ ശേഷം പുറത്തേക്ക് എടുത്തുകൊണ്ടു പോയി. വിജനമായ സ്ഥലത്തെത്തിച്ച ശേഷം ഇവരും കൂട്ടുകാരും ചേർന്ന് യുവതിയെ കൂട്ടത്തോടെ മാനഭംഗപ്പെടുത്തുകയായിരുന്നു.

പ്രദേശവാസികൾ തന്നെയായ അമിത്, രാജേഷ്, വീർപാൽ, മനോജ്, സന്ദീപ്, രാജ്ബീർ, ലാലു, പ്രഹ്ലാദ്, പവൻ, ബൽരാജ്, സുനിൽ, സണ്ണി, ധർമേന്ദ്ര, സഞ്ജയ്, ഫുലി, കരൺ എന്നിവരുടെ പേരാണ് യുവതി പരാതിയിൽ നൽകിയത്. എല്ലാവരെയും യുവതിക്ക് നേരിട്ട് പരിചയമുള്ളവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here