ഇന്നത്തെ കോടീശ്വരനായ സച്ചിനല്ല; റെയിൽവെ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് ടാക്‌സി വിളിക്കാൻ പോലും കാശില്ലാത്ത ഒരു സച്ചിനുണ്ടായിരുന്നു; ഭീകര ദാരിദ്ര്യ കാലഘട്ടത്തെ ഓർത്തെടുത്ത് ക്രിക്കറ്റ് ഇതിഹാസം

ഇന്ന് രാജ്യത്തെ ഏറ്റവും ധനികനായ കായികതാരങ്ങളിൽ ഒരാളാണ് സച്ചിൻ ടെണ്ടുൽക്കർ. എന്നാൽ, ഒരു ടാക്‌സി വിളിക്കാൻ പോലും പണമില്ലാതിരുന്ന ഒരു സച്ചിനെ പറ്റി നിങ്ങൾക്ക് ചിന്തിക്കാൻ പോലും പറ്റുമോ? അതെ അങ്ങനെയൊരു കാലമുണ്ടായിരുന്നു ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതത്തിൽ. മുംബൈ റെയിൽവെ സ്‌റ്റേഷനിൽ നിന്ന് വീട്ടിലേക്ക് ടാക്‌സി വിളിക്കാൻ പണമില്ലാതെ വലഞ്ഞ കാലഘട്ടമാണ് ക്രിക്കറ്റ് ദൈവം കഴിഞ്ഞ ദിവസം ഓർത്തെടുത്തത്. അണ്ടർ 15 താരമായിരിക്കുമ്പോൾ പുണെയിൽ നിന്ന് മടങ്ങി വരും വഴിയാണ് ക്രിക്കറ്റ് ദൈവം ഈ പ്രതിസന്ധി ഘട്ടം നേരിട്ടത്.

സച്ചിൻ പറയുന്നു;

‘അന്നെനിക്കു 12 വയസു മാത്രമായിരുന്നു പ്രായം. മുംബൈ അണ്ടർ 15 ടീമിലേക്ക് കളിക്കാനായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ അത്ഭുതപ്പെട്ട ഞാൻ എങ്ങനെയോ സംഘടിപ്പിച്ച അൽപം പണവുമായി പുണെക്ക് വണ്ടി കയറി. മൂന്ന് മത്സരങ്ങളാണ് കളിക്കാനുണ്ടായിരുന്നത്. എന്നാൽ, പുണെയിൽ മഴയായിരുന്നു അപ്പോൾ. ആദ്യത്തെ മത്സരത്തിൽ തന്നെ 4 റൺസെടുത്ത ഞാൻ റണ്ണൗട്ടായി. അത്തരം നനഞ്ഞ പിച്ചിൽ വെറും 12 കാരനായ എനിക്ക് ഓടാൻ സാധിക്കുന്നുണ്ടായിരുന്നില്ല. കരഞ്ഞുകൊണ്ട് ഡ്രസിംഗ് റൂമിലെത്തിയ എനിക്ക് പിന്നീട് അവസരം ലഭിച്ചതുമില്ല.’

കനത്ത മഴയായിരുന്നതിനാൽ ഒന്നു പുറത്തു പോകാൻ പോലും സാധിക്കുമായിരുന്നില്ല. പണം എങ്ങനെ ചെലവാക്കണമെന്നോ സൂക്ഷിക്കണമെന്നോ അറിയാതിരുന്ന ഞാൻ തിരികെ നീട്ടിലെത്തിയപ്പോഴേക്കും കയ്യിലെ പണമെല്ലാം തീർന്നിരുന്നു. ട്രെയിനിൽ മുംബൈ റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ കയ്യിൽ നയാപൈസയുണ്ടായിരുന്നില്ല. കയ്യിൽ രണ്ടു വലിയ ബാഗും തൂക്കി ദാദർ സ്റ്റേഷനിൽ നിന്ന് ശിവജി പാർക്ക് വരെ നടക്കുകയായിരുന്നു ഞാൻ. സെൽഫോൺ പോലും ഇറങ്ങിയിട്ടില്ലാത്ത കാലമായിരുന്നു അതെന്നും സച്ചിൻ ഓർത്തെടുത്തു.

ഫോൺ ഉണ്ടായിരുന്നെങ്കിൽ ഒരു എസ്എംഎസോ ഒരു കോളോ ചെയ്തിരുന്നെങ്കിൽ അച്ഛനോ അമ്മയോ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോകുമായിരുന്നെന്നും സച്ചിൻ ഓർക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News