ചൂടുകാലം മുതലെടുത്തു കള്ളൻമാർ; കണ്ണൂരിൽ കൊടുംചൂട് മൂലം ജനാല തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ 6 പവനും ഫോണും കള്ളൻ കൊണ്ടുപോയി

കണ്ണൂർ: അസഹ്യമായ ചൂടുകാരണം ജനാല തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ ആറു പവന്റെ ആഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്താണു സംഭവം. ചേരംകുന്നിലെ പുതിയപുരയിൽ മൂസയുടെ മകന്റെ ഭാര്യ സുഹ്‌റയുടെ മാലയും ഫോണുമാണ് കള്ളൻ കൊണ്ടുപോയത്.

ഇന്നലെ അർധരാത്രിയാണ് സംഭവം. അസഹ്യമായ ചൂട് കാരണം കിടപ്പുമുറിയുടെ ജനൽ തുറന്നിട്ട് ഉറങ്ങാൻ കിടന്നതായിരുന്നു മൂസയുടെ മകന്റെ ഭാര്യ സുഹറ. ജനലഴികൾക്കിടയിലൂടെ സുഹറയുടെ കാലിൽ ധരിച്ചിരുന്ന നാല് പവന്റെ പാദസരങ്ങളും ജനൽ വാതിലിനടുത്ത് അഴിച്ചുവെച്ച രണ്ട് പവന്റെ ബ്രെയ്സ് ലെറ്റും ഇതിനോടൊപ്പം വെച്ചിരുന്ന വിലകൂടിയ മൊബൈൽ ഫോണുമാണു മോഷ്ടിച്ചത്. രാവിലെ ഉണർന്നപ്പോഴാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. സ്ഥലവുമായി പരിചയമുള്ള ഏതോ ഒരാളായിരിക്കും മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ശ്രീകണ്ഠപുരം പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News