ഓഫീസിൽ കലിപ്പാണോ? സ്വഭാവമാണ് വില്ലൻ; സഹപ്രവർത്തകർക്ക് പ്രിയമുള്ളവരാകാൻ ഈ 4 സ്വഭാവങ്ങൾ ഒഴിവാക്കുക

ഒരിടത്തു ജോലി ചെയ്യുമ്പോൾ പലർക്കും തോന്നലുണ്ടാകും. തന്നെ സഹപ്രവർത്തകർക്കൊന്നും ഇഷ്ടമല്ലെന്നു. അല്ലെങ്കിൽ ചിലർക്കെങ്കിലും സഹപ്രവർത്തകരിൽ പലരെയും ഇഷ്ടമല്ലായിരിക്കും. എന്നാൽ, എന്താണ് ഇതിന്റെ കാരണം. വേറൊന്നുമില്ല. സ്വഭാവം തന്നെയാണ് കാരണം. സഹപ്രവർത്തകർക്ക് പ്രിയമുള്ളവരാകണമെന്നു ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിനു എന്തു വേണമെന്നല്ലേ? ഇനി പറയുന്ന നാലു സ്വഭാവം നിങ്ങൾക്കുണ്ടെങ്കിൽ ആരും നിങ്ങളെ ഇഷ്ടപ്പെടില്ല. അതൊന്നു മാറ്റിവച്ചു നോക്കൂ.

ശാന്തരായിരിക്കുക

സമ്മർദങ്ങൾക്ക് അടിപ്പെടുകയും അത്തരം സന്ദർഭങ്ങളിൽ പ്രകോപിതരായി പെരുമാറുകയും ചെയ്യുന്നവരെ ആർക്കും ഇഷ്ടമായിരിക്കില്ല. എന്നാൽ, അങ്ങനെ അല്ലാത്തവർ കാന്തം പോലെയാണ്. മറ്റുള്ളവരുമായി വളരെ പെട്ടെന്നു അടുക്കും. മാത്രമല്ല അങ്ങനെ കിറുക്കൻമാരായ സഹപ്രവർത്തകരോടു മറുപടി പറയുമ്പോൾ ഒന്നല്ല പത്തു വട്ടം ആലോചിക്കണം. അതിനു നല്ലത് എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് ഒരു പേപ്പറിൽ എഴുതി ചുരുട്ടിക്കൂട്ടി വലിച്ചെറിയുക.

പരദൂഷണം പറയരുത്

പരദൂഷണം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് നേരിട്ട് അറിവില്ലാത്ത ഒരു കാര്യത്തിൽ ഒരിക്കലും വിശ്വാസമർപിക്കാനോ സംസാരിക്കാനോ നിൽക്കരുത്. പുതിയ ഊഹപോഹങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾ അത് മുഴുവനായും കേട്ടിട്ടില്ലെങ്കിൽ തീർച്ചയായും അതു വിശ്വസിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ പറഞ്ഞു പരത്തുന്ന സഹപ്രവർത്തകർ എല്ലായിടത്തും ഉണ്ടാകും. ശ്രോതാക്കളെ മാത്രമാണ് അവർ ലക്ഷ്യമിടുന്നത്.

വ്യക്തി ജീവിതവും ജോലിയും കൂട്ടിക്കുഴയ്ക്കരുത്

വ്യക്തിപരമായി എന്തു പ്രശ്‌നമുണ്ടെങ്കിലും അതു വീട്ടിൽ വച്ചിട്ടു വേണം ഓഫീസിൽ വരാൻ. അതായത്, രാവിലെ എഴുന്നേൽക്കുമ്പോൾ വീടും ജോലിക്കും ഇടയിൽ എന്തെങ്കിലും തടസമുണ്ടെങ്കിൽ തീർച്ചയായും ഓഫീസിലെത്തുമ്പോൾ വീട്ടിലെ പ്രശ്‌നങ്ങളും ജോലിക്കും ഇടയിൽ സ്വയം ഒരു മതിൽ തീർക്കുക.

വിമർശനം ഒഴിവാക്കുക

തുടർച്ചയായി സഹപ്രവർത്തകർ വരുത്തുന്ന പിഴവുകളെയും ദൗർബല്യങ്ങളെയും കുറ്റപ്പെടുത്തിയും വിമർശിച്ചും സംസാരിക്കുന്നത് അവരിൽ നിങ്ങളെ കുറിച്ച് ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കാൻ ഇടയാക്കും. പകരം അൽപം ക്ഷമയോടെ നല്ല രീതിയിൽ അവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ അവരോടു കാര്യങ്ങൾ പറഞ്ഞു നോക്കൂ. തീർച്ചയായും നിങ്ങൾ അവർക്ക് പ്രിയപ്പെട്ടവരാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News