ഫ്രീതിങ്കേഴ്‌സ് സ്വതന്ത്രചിന്തകർ എഫ്ബി ഗ്രൂപ്പിലെ അഡ്മിൻമാർക്ക് വധഭീഷണി ; സ്വതന്ത്രചിന്താഗതിക്കാരെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്ത് മലയാളത്തിൽ ബ്ലോഗ്

തിരുവനന്തപുരം: ഇന്ത്യയിൽ മുസ്ലിംകൾ അരക്ഷിതരാണെന്നും സ്വതന്ത്ര ചിന്താഗതിക്കാർ വധിക്കപ്പെടേണ്ടവരാണെന്നു വ്യക്തമാക്കി ബ്ലോഗ്. ജിഹാദിസ്റ്റ് മാതൃകയിലുള്ള https://muhajir2015.wordpress.com/ghazwahindandfiqh/ എന്ന ബ്ലോഗിൽ ഫേസ്ബുക്കിൽ ഏറെ അംഗങ്ങളുള്ള ഫ്രീതിങ്കേഴ്‌സ് സ്വതന്ത്രചിന്തകർ ഗ്രൂപ്പിലെ അഡ്മിൻമാർ വധിക്കപ്പെടേണ്ടവരാണെന്നും അഹ്വാനം ചെയ്യുന്നു.

ജിഹാദിന്റെ യശസ് നിഷേധിച്ച ഇന്ത്യൻ മുസ്ലിംകൾ എന്ന തലക്കെട്ടിലാണ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഒക്കെ അംഗീകരിക്കുന്നവർക്കേ ഇന്ത്യൻ ഭരണഘടനാ ഇവിടെ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുള്ളൂ. ലോക മുസ്ലിംകളുമായി ഐക്യപ്പെടാനോ ലോകത്തിന്റെ ഇതര ഭാഗത്തുള്ള മുജാഹിദുകളെ സപ്പോർട്ട് ചെയ്യാനും സഹായിക്കാനുമൊക്കെ ഇന്ത്യയിൽ വിലക്കുണ്ടെന്നും ബ്ലോഗിൽ പറയുന്നു.

ഒരു കമ്മ്യൂണിസ്റ്റും മുസ്ലീം അല്ല, ജനാധിപത്യം ഇസ്ലാമികമല്ല, ഫെമിനിസ്റ്റുകൾ മുസ്ലിംകൾ അല്ല. അങ്ങിനെ ഇതിനൊക്കെ അവകാശപ്പെടുന്നവർ ഒന്നും ശരിക്കുള്ള മുസ്ലീമും അല്ലാ. മനുഷ്യർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ സ്രഷ്ടാവായ അല്ലാഹു നൽകിയിട്ടുണ്ട്. അത് പോരാ കമ്യൂണിസത്തിലോ, ജാനാധിപത്യത്തിലോ, ഫെമിനിസത്തിലോ കൂടെയുള്ള മാർഗ നിർദേശങ്ങൾ വേണം എന്ന് വിശ്വസിക്കുന്നവൻ അല്ലാഹുവിനെ കളിയാക്കുകയാണ്. അവർക്ക് അല്ലാഹുവിലുള്ള വിശ്വാസം വ്യാജമാണ്. അല്ലാഹു സന്മാർഗം നൽകാൻ പര്യാപ്തൻ ആണെന്ന വിശ്വാസം അവർക്കില്ല. കുഫൂർ ബി താഗൂത് ഇല്ലാത്ത അവർ ഇസ്ലാമിന്റെ പടി കടന്നിട്ടില്ലാ. അവർ ചെയ്യുന്ന അമലുകൾ ഒക്കെയും ബാത്തിലാണെന്നും പറയുന്ന ബ്ലോഗാണ് ഇന്റർനെറ്റിലും സോഷ്യൽമീഡിയയിലും പ്രചരിക്കുന്നത്.

ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകളിലും അഭിപ്രായ പ്രകടനങ്ങളിലും പരസ്യമായി പ്രതികാരം ചെയ്യണമെന്ന ആഹ്വാനമാണ് ബ്ലോഗ് പ്രധാനമായും നൽകുന്നത്. മതം, യുക്തിചിന്ത, രാഷ്ട്രീയം, ശാസ്ത്ര, കല, സിനിമ, സാഹിത്യം, യാത്ര തുടങ്ങിയ വിഷയങ്ങളിൽ സ്വതന്ത്ര ചർച്ച നടക്കുന്ന സോഷ്യൽമീഡിയാ ഗ്രൂപ്പാണ് ഫ്രീതിങ്കേഴ്‌സ്. യാതൊരു തര വ്യക്തിത്വഹത്യയും പാടില്ലെന്നു വ്യക്തമാക്കുന്ന ഗ്രൂപ്പിൽ വരുന്ന ചർച്ചകളെച്ചൊല്ലിയാണ് വധഭീഷണി അടക്കമുള്ള കാര്യങ്ങൾ വിവാദ ബ്ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകൾ ഇസ്ലാം വിരുദ്ധമാണെന്നു വരുത്തിത്തീർത്തുകൊണ്ടാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വർഗീയവികാരം വ്രണപ്പെടുന്നരീതിയിൽ പോസ്റ്റുകളിട്ട മഹേശ്വര ഹിമവൽ ഭദ്രാനന്ദയ്ക്കും ബ്ലോഗിൽ ഭീഷണി ഉയർത്തിയിട്ടുണ്ട്. അതേസമയം, ആരാണ് ഈ ബ്ലോഗ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News