ഓഹരി വിപണി ഇക്കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍; ബാങ്കിംഗ്, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകള്‍ക്ക് നേട്ടം

മുംബൈ: രാജ്യത്തെ ഓഹരി വിപണിയിലെ പ്രധാന സൂചികകള്‍ ഇക്കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 56.82 പോയന്റ് നേട്ടത്തില്‍ 26064.12ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 17.25 പോയന്റ് ഉയര്‍ന്ന് 7979.90ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിലെ 1274 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1281 ഓഹരികളുടെ മൂല്യത്തില്‍ നഷ്ടമുണ്ടായി.

എഫ്എംസിജി, ബാങ്ക്, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങിയവ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഗെയില്‍, എംആന്റ്എം തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലും ക്ലോസ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here