തട്ടിക്കൊണ്ടു പോയി വിവാഹാഭ്യർത്ഥന നടത്തി; നിരസിച്ചപ്പോൾ യുവതിയെ ഓടുന്ന കാറിൽ നിന്ന് വലിച്ചെറിഞ്ഞു; വീഡിയോ

Woman-Throw-Out-Of-Car

മഥുര: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ഓടുന്ന കാറിൽ നിന്ന് വലിച്ചെറിഞ്ഞു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. എടിഎമ്മിലേക്ക് പോകുകയായിരുന്ന യുവതിയെ കാറിലെത്തിയ ഒരാൾ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. തുടർന്നാണ് വിവാഹാഭ്യർത്ഥന നടത്തിയത്. എന്നാൽ, വിവാഹം കഴിക്കാനാകില്ലെന്നു യുവതി അറിയിച്ചതോടെ കാറിൽ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു.

കാറിൽ ബലമായി കയറ്റിയ ശേഷം യുവതിയെ ഹാമർ കൊണ്ട് അടിക്കുകയും ചെയ്തിരുന്നു. യുവതിയെ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ പിടികൂടാൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News