കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം ‘കൈപ്പറ്റി’ ചിഹ്നമായി മാറിയെന്ന് വിഎസ്; കൈപ്പത്തിക്കാര്‍ കോഴയായി കൈപ്പറ്റിയത് കോടികളെന്നും വിഎസ്

കൊച്ചി: കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം കൈപ്പറ്റി എന്നതിന്റെ ചിഹ്നമായി മാറിയെന്ന് വിഎസ്. കോടിക്കണക്കിന് രൂപയാണ് കോഴയായി കൈപ്പത്തിക്കാര്‍ കൈപ്പറ്റിയത്. സംസ്ഥാനം അവശ്യ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ മുടിഞ്ഞു. എല്‍ഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തി. ലോകമാര്‍ക്കറ്റില്‍ പെട്രോള്‍ – ഡീസല്‍ വില ഇടിയുമ്പോള്‍ ഇവിടെ വില കൂടുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങലെ കൊള്ളയടിക്കുകയാണ് എന്നും വിഎസ് പറഞ്ഞു.

റബ്ബര്‍ ഉള്‍പ്പടെയുള്ള കാര്‍ഷികോത്പന്നങ്ങളുടെ വില കുത്തനെ ഇടിയുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണം മുന്നോട്ട് പോകുന്നത് പുരോഗതിക്ക് ചേര്‍ന്നതല്ല. യുഡിഎഫിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ ഇടത് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും വിഎസ് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ് അച്യുതാനന്ദന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News