തിരുവനന്തപുരത്ത് ലീഗില്‍ പൊട്ടിത്തെറി; ലീഗ് നേതാവും കൂട്ടരും രാജിവെച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുസ്ലിംലീഗ് നേതൃത്വത്തില്‍ പൊട്ടിത്തെറി. കടുത്ത ഭിന്നത പൊട്ടിത്തെറിക്ക് വഴിമാറിയതിനെ തുടര്‍ന്ന് ലീഗ് നേതാവ് ലീഗില്‍നിന്ന് രാജിവെച്ചു. ലീഗുമായുള്ള എല്ലാബന്ധവും വെടിഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഐയുഎംഎല്‍ നേതാവ് ബീമാപള്ളി പീര്‍മുഹമ്മദ് പറഞ്ഞു. കേരള പ്രവാസി ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയാണ് പീര്‍മുഹമ്മദ്. ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. പീര്‍മുഹമ്മദിനൊപ്പം നിരവധി പേരും ലീഗ് ബന്ധം വിട്ട് എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പീര്‍മുഹമ്മദ് ഇക്കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News