കപ്പിനും ചുണ്ടിനും ഇടയിൽ ജയം നഷ്ടമായ ഡെൽഹി; ഗുജറാത്തിനു ഒറ്റ റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം

ദില്ലി: കൈവിട്ടെന്നു കരുതിയ ജയം അവസാന ഓവറിൽ ഗുജറാത്ത് തിരിച്ചു പിടിച്ചു. ഗുജറാത്തി സിംഹങ്ങളെ ശരിക്കും വിറപ്പിച്ച് അവസാന ഓവറിൽ ഡെൽഹി ജയം കൈവിട്ടു. ഡെൽഹി ഡെയർ ഡെവിൾസിനെതിരെ ഒരു റണ്ണിനായിരുന്നു ഡെൽഹിയുടെ ജയം. ക്രിസ് മോറിസും ജെപി ഡുമിനിയും തകർത്തടിച്ചെങ്കിലും ഡെൽഹിക്ക് ജയം അന്യമാകുകയായിരുന്നു. 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡെൽഹിക്ക് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനെ സാധിച്ചുള്ളു. 32 പന്തിൽ 82 റൺസുമായി തകർത്തടിച്ച ക്രിസ് മോറിസ് ആണ് ഡെൽഹിക്ക് നേരിയ വിജയപ്രതീക്ഷ നൽകിയത്. ഡുമിനി 48 റൺസെടുത്തു. കഴിഞ്ഞ കളിയിലെ ഹീറോ മലയാളി താരം സഞ്ജു സാംസൺ ഒരു റണ്ണിനു പുറത്തായി.

ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് തുടക്കത്തിൽ തകർത്തടിക്കുകയായിരുന്നു. സീസണിൽ ഏറ്റവും വേഗത്തിൽ ടീം ടോട്ടൽ 100 റൺസ് കടന്നിട്ടും പിന്നീടങ്ങോട്ട് അവർക്ക് ആ നേട്ടം നിലനിർത്താനായില്ല. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് ഗുജറാത്ത് സ്‌കോർ 100 കടത്തി. ഡെൽഹി ബോളർമാർ ശക്തമായി തിരിച്ചടിച്ചതോടെ ഗുജറാത്ത് സ്‌കോർ 172-ൽ ഒതുങ്ങി. ആദ്യത്തെ പത്തോവറിൽ വിക്കറ്റ് നഷ്ടമാകാതെ 110 എടുത്ത ഗുജറാത്ത് അടുത്ത അഞ്ചോവറിൽ 24 റൺസെടുക്കുന്നതിനിടെ വലിച്ചെറിഞ്ഞത് നാലു വിക്കറ്റുകൾ. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇമ്രാൻ താഹിറും രണ്ടു വിക്കറ്റ് നേടിയ ക്രിസ് മോറിസുമാണ് തിരിച്ചടിക്കു നേതൃത്വം നൽകിയത്.

ഓപ്പണർ ഡ്വെയ്ൻ സ്മിത്തിന്റെയും (53) ബ്രണ്ടൻ മക്കല്ലത്തിന്റെയും (60) അതിവേഗ അർധ സെഞ്ചുറികളാണ് ഗുജറാത്തിനു മികച്ച തുടക്കം നൽകിയത്. ക്യാപ്റ്റൻ സഹീർഖാനാണ് കൂടുതൽ അടി കൊണ്ടത്. നാല് ഓവറിൽ 48 റൺസ്. ഓവറിൽ ശരാശരി 12 റൺസ് വീതം! 30 പന്തിൽ അഞ്ചു ഫോറും മൂന്നു സിക്‌സും അടങ്ങുന്നതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. മക്കല്ലം 36 പന്തിൽ ആറു ഫോറും മൂന്നു സിക്‌സുമടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News