നാമനിർദേശ പത്രികകൾ സമർപിക്കാനുള്ള സമയം നാളെ അവസാനിക്കും; ഇതുവരെ സമർപിക്കപ്പെട്ടത് 29 പത്രികകൾ; രണ്ടാംഘട്ട പ്രചരണത്തിലും മുന്നണികൾ ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. ഏപ്രിൽ 29നാണു പത്രിക സമർപിക്കാനുള്ള അവസാന തിയ്യതിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. വെള്ളിയാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നിശ്ചയിച്ചിട്ടുള്ളത്. നാളെ വൈകുന്നേരം അഞ്ചു മണി കഴിയുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം ഏകദേശം തെളിയും. എത്രപേർ പത്രിക സമർപിച്ചു എന്നു അപ്പോൾ മനസ്സിലാകും. വെള്ളിയാഴ്ച വൈകുന്നേരം സൂക്ഷ്മ പരിശോധന കഴിയുന്നതോടെ എത്ര പേർ മത്സരരംഗത്ത് ഉറച്ചു നിൽക്കുന്നു എന്നറിയാം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വരെ 629 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.

മിക്ക ജില്ലകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ നേരത്തെ തന്നെ അതാതു മണ്ഡലങ്ങളിലെ വരണാധികാരികൾക്കു മുന്നിൽ പത്രിക സമർപിച്ചിരുന്നു. പത്രികാസമർപണം ആരംഭിച്ച് രണ്ടാം ദിവസം തന്നെ പ്രമുഖരായ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും അടക്കമുള്ള പ്രമുഖർ പത്രിക സമർപിച്ചിരുന്നു. മുന്നണികളുടെ പ്രമുഖ സ്ഥാനാർത്ഥികൾ എല്ലാം ഇതിനകം പത്രിക സമർപിച്ചിട്ടുണ്ട്.

അതേസമയം, മുന്നണികൾ രണ്ടാംഘട്ട പ്രചരണ രംഗത്തും സജീവമാണ്. പ്രചാരണം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ദേശീയ നേതാക്കൾ അടക്കം മുന്നണി സ്ഥാനാർത്ഥികൾക്കായി പ്രചാരണ രംഗത്തെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here