ഷാഹിദ് അഫ്രീദിയുടെ മകളെയും സോഷ്യൽ മീഡിയ ‘കൊന്നു’; വ്യാജ ചിത്രങ്ങളുമായി വാട്‌സ്ആപ്പിലും മറ്റും വാർത്ത പ്രചരിക്കുന്നു; മകൾ സുഖം പ്രാപിച്ചു വരുന്നതായി അഫ്രീദി

ഇസ്ലാമബാദ്: എല്ലാവരെയും വ്യാജമായി കൊന്നു പരിചയമുള്ള സോഷ്യൽ മീഡിയ ഇപ്പോൾ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ മകളുടെ പുറകെയാണ്. അഫ്രീദിയുടെ മകൾ അസ്മാര അഫ്രീദി മരിച്ചുവെന്നു വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. വെള്ളത്തുണിയിൽ പൊതിഞ്ഞ് റോസോപ്പൂക്കൾ വിതറിയ ഒരു പെൺകുട്ടിയുടെ ചിത്രം അഫ്രീദിയുടെ മകളുടേതാണെന്ന പേരിലാണ് പ്രചരണം. എന്നാൽ, അഫ്രീദിയുടെ മകൾ മരിച്ചിട്ടില്ലെന്നും ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചുവരുന്നതുമാണ് സത്യം. ക്യാൻസർ ബാധിച്ച അസ്മാര ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചു വരുകയാണ്.

കഴിഞ്ഞ രണ്ടുദിവസമായി ഇത്തരം വ്യാജവാർത്ത പ്രചരിച്ചു വരുന്നുണ്ട്. എന്നാൽ, ഇക്കാര്യം അഫ്രീദി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, വാർത്ത ശ്രദ്ധയിൽ പെട്ടതോടെ അസ്മാര മരിച്ചിട്ടില്ലെന്നും സുഖം പ്രാപിച്ചു വരുകയാണെന്നും വ്യക്തമാക്കി അഫ്രീദിയുടെ ആരാധകർ സോഷ്യൽ മീഡിയയിൽ സജീവമായി. ഇക്കാര്യത്തിൽ സോഷ്യൽ മീഡിയ അൽപംകൂടി വിവേകബുദ്ധി കാണിക്കണമായിരുന്നെന്നാണ് ആരാധകർ രോഷത്തോടെ പറയുന്നത്.

പ്രചരിച്ച ചിത്രങ്ങൾ വ്യാജമാണെന്നും അഫ്രീദിയുടെ മകൾ ജീവനോടെയുണ്ടെന്നുമുള്ള വിവരം ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ് അഫ്രീദി ഫാൻസ് ഇപ്പോൾ. അതേസമയം ഷാഹിദ് അഫ്രീദിയിൽനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മകൾ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചു വരുകയാണെന്നും പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും അഫ്രീദി ട്വീറ്റ് ചെയ്തിരുന്നു. വ്യാജ വാർത്തയ്ക്ക് ബലം നൽകാൻ ഇത്തരം ട്വീറ്റുകളും ചിത്രങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News