കൽപനയുടെ മകൾക്ക് സിനിമയിൽ അഭിനയിക്കണം; ശ്രീമയിയുടെ ആഗ്രഹം വെളിപ്പെടുത്തിയത് പ്രഭുവിനോട്

ലയാളം നെഞ്ചോടു ചേർത്തു സ്‌നേഹിച്ച കൽപനയുടെ മകൾ ശ്രീമയിക്കു സിനിമയിൽ അഭിനയിക്കണം. തന്റെ ആഗ്രഹം ശ്രീമയി നടൻ പ്രഭുവിനോടാണു വെളിപ്പെടുത്തിയത്. നടിയും കൽപനയുടെ സഹോദരിയുമായ ഉർവശിയാണ് ഇക്കാര്യം മാധ്യമങ്ങലോടു പറഞ്ഞത്.

ഉർവശി അഭിനയിച്ച ഉന്നോട് ക എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിലാണ് ശ്രീമയി ഇക്കാര്യം പ്രഭുവിനോടു പറഞ്ഞത്. ഉർവശിയുടെ കൂടെയാണ് ശ്രീമയി ചടങ്ങിനെത്തിയത്. കൽപനയുടെ മരണശേഷം കൽപനയുടെ ചേച്ചി കലാരഞ്ജിനി ശ്രീമയിക്കൊപ്പം ചെന്നൈയിലാണുള്ളത്. അടുത്തതലമുറയും കാമറയ്ക്കു മുന്നിൽവരട്ടെ എന്നായിരുന്നു ശ്രീമയിയുടെ ആഗ്രഹത്തോടുള്ള ഉർവശിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel