ഉമ്മൻചാണ്ടിയുടെ അഴിമതി ദുർഭരണം അവസാനിപ്പിക്കുകയാണ് ജനങ്ങളുടെ ലക്ഷ്യമെന്ന് വിഎസ്; യുഡിഎഫിനെയും ബിജെപിയെയും കെട്ടുകെട്ടിക്കണം

ഇടുക്കി: ഉമ്മൻചാണ്ടിയുടെ അഴിമതി ദുർഭരണം അവസാനിപ്പിക്കാനാണ് കേരളത്തിലെ ജനങ്ങൾ അടിയന്തരപ്രാധാന്യം നൽകുന്നതെന്ന് വിഎസ് അച്യുതാനന്ദൻ. തൊടുപുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.റോയി വാരിക്കാട്ടിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു വിഎസ്. ഇന്നു കേരളത്തിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഉമ്മൻചാണ്ടിയുടെ ദുർഭരണമാണ്. 2006 വരെയും അതിനു ശേഷം 2011 മുതൽ 2016 വരെയും ഉമ്മൻചാണ്ടി ഭരിച്ചപ്പോൾ അഴിമതി കൊടികുത്തി വാഴുകയായിരുന്നു.

വിലക്കയറ്റമാണ് ഉമ്മൻചാണ്ടിയുടെ ഈ രണ്ടു ഭരണങ്ങളിലും കണ്ടത്. ഇതിൽ നിന്നു ആളുകൾക്ക് മോചനം വേണം. 2006 മുതൽ 2011 വരെയുള്ളതും അതിനു മുമ്പുണ്ടായിരുന്നതുമായി എൽഡിഎഫ് ഭരണം ജനക്ഷേമകരമായിരുന്നു. കേരളത്തിൽ ഐശ്വര്യ പൂർണമായ ഭരണം കെട്ടിപ്പടുക്കാൻ മതേതര ജനവിഭാഗങ്ങൾ യുഡിഎഫിനും ബിജെപിക്കും എതിരായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ വരുന്ന മെയ് 16നാണ് ആ തെരഞ്ഞെടുപ്പെന്നും വിഎസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here