വള്ളീം തെറ്റി പുള്ളീം തെറ്റി റിലീസ് മാറ്റിവച്ചു; സാങ്കേതിക കാരണങ്ങളാലെന്ന് സംവിധായകന്റെ വിശദീകരണം

പുതുമുഖമായ ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി സിനിമയുടെ റിലീസ് മാറ്റിവച്ചു. ചില സാങ്കേതിക കാരണങ്ങളാലും തിയേറ്റർ സമരവും മൂലമാണ് മേയ് ആദ്യവാരം നിശ്ചയിച്ചിരുന്ന റിലീസിംഗ് മാറ്റുന്നതെന്നു സംവിധായൻ ഋഷി തന്നെയാണ് ഫേസ്ബുക്കിൽ അറിയിച്ചത്. പുതുമുഖങ്ങളായിട്ടും തങ്ങൾക്കു നൽകിയ പ്രചോദനത്തിന് ഋഷി നന്ദി പറഞ്ഞു.

കുഞ്ചാക്കോ ബോബനും ശാംലിയുമാണ് ചിത്രത്തിലെ നായികാ നായകൻമാർ. ബേബി ശാമിലിയായി മലയാളികൾക്കു പ്രിയങ്കരിയായ ശാംലി സിനിമയിലേക്കു സജീവമായി തിരിച്ചുവരുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 90കളിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News