ഭാര്യയും ഭർത്താവും ഒരുമിച്ച് ഒരു പരസ്യ ചിത്രത്തിൽ; ഷാരൂഖും ഗൗരി ഖാനും ഒരുമിച്ച് അഭിനയിച്ച പരസ്യചിത്രം കണ്ടിട്ടുണ്ടോ? വീഡിയോ

മുംബൈ: കിംഗ് ഖാന്റെ പ്രൊഡക്ഷൻ ബാനറിൽ നിർമാണ പങ്കാളിയായി ഒടുവിൽ ഷാരൂഖിന്റെ ജീവിതത്തിലേക്കും കടന്നു വന്നയാളാണ് ഗൗരി ഖാൻ. അതേ ഷാരൂഖും ഗൗരിയും ഒന്നിച്ച് ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന സത്യം എത്ര പേർക്ക് അറിയും. ഇരുവരും ഒന്നിച്ച് വളരെ മുമ്പ് ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 90’കളിലാണ് അധികമാരും ഓർക്കാനിടയില്ലാത്ത ഈ പരസ്യം ഇറങ്ങിയത്.

സിന്തോൾ സോപ്പിന്റെ പരസ്യത്തിന് വേണ്ടിയാണ് ഷാരൂഖിനൊപ്പം ഭാര്യ ഗൗരി ഖാൻ ക്യാമറയ്ക്ക് മുന്നിലെത്തിയത്. വിവാഹ വാർഷിക ദിനത്തിൽ ഗൗരിക്കൊപ്പം ഡിന്നറിന് തയ്യാറെടുക്കുന്നതാണ് പരസ്യം. ദീർഘകാല പ്രണയത്തിനൊടുവിലാണ് സുഹൃത്ത് ഗൗരിയെ ഷാരൂഖ് വിവാഹം ചെയ്യുന്നത്.

പരസ്യവിപണിയിൽ നിന്ന് ഏറ്റവുമധികം സമ്പാദിക്കുന്ന ഇന്ത്യൻ താരമാണ് ഷാരൂഖ് ഖാൻ. വിവിധ ആഗോള ബ്രാൻഡുകളുടെ അംബാസിഡർ ആയും പരസ്യചിത്രങ്ങളിൽ അഭിനയിച്ചും സിനിമയിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ വരുമാനം ഷാരൂഖ് സമ്പാദിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News