നാലു കോടി വാങ്ങി നയൻസ് അഭിനയിക്കുന്നില്ല; ചിരഞ്ജീവിയോടൊപ്പം അഭ്രപാളിയിലെത്തുന്നെന്ന വാർത്ത പച്ചക്കള്ളമെന്ന് നയൻതാര

ചെന്നൈ: നാലു കോടി രൂപ പ്രതിഫലം വാങ്ങി അഭിനയിക്കുന്നെന്ന വാർത്ത പച്ചക്കള്ളമാണെന്ന് നയൻതാര. തെലുഗു സൂപ്പർതാരം ചിരഞ്ജീവിയോടൊപ്പം അഭിനയിക്കുന്നെന്ന വാർത്തയാണ് നയൻസ് തള്ളിയത്. ചിത്രത്തിനായി മൂന്നു കോടി രൂപയ്ക്കു കരാറൊപ്പിട്ടെന്നും ഐറ്റം ഡാൻസ് ചെയ്യാൻ വേറെ ഒരു കോടി വാങ്ങുന്നുവെന്നുമായിരുന്നു കുറച്ചുനാളുകൾക്കു മുമ്പു പ്രചരിച്ച വാർത്ത.

ഇന്നുവരെ ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന ആവശ്യവുമായി ആരുംതന്നെ സമീപിപ്പിച്ചിട്ടില്ലെന്നും നയൻസ് വ്യക്തമാക്കി. ഓരോരുത്തരും അവരവർക്കു തോന്നുന്നതു പറയുകയാണ്.- നയൻതാര പറഞ്ഞു. ഒരു ദേശീയ മാധ്യമമാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട്‌ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News