വെള്ളറട വില്ലേജ് ഓഫീസിൽ പൊട്ടിത്തെറി; അക്രമി കോട്ടും ഹെൽമെറ്റും ധരിച്ചുവന്നയാൾ; വില്ലേജ് അസിസ്റ്റന്റ് അടക്കം ഏഴു പേർക്കു പരുക്ക്; ചിത്രങ്ങൾ കാണാം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വെള്ളറട വില്ലേജ് ഓഫീസിൽ സ്‌ഫോടനം. പെട്രോൾ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെ തുടർന്ന് തീപിടുത്തവും ഉണ്ടായി. പൊട്ടിത്തെറിയിലും തീപിടുത്തത്തിലും വില്ലേജ് അസിസ്റ്റൻഡ് അടക്കം ഏഴുപേർക്ക് പരുക്കേറ്റു. വില്ലേജ് അസിസ്റ്റൻഡ് വേണുഗോപാലന്റെ പരുക്ക് ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിരവധി ഫയലുകളും കത്തിനശിച്ചു.

ഉച്ചയ്ക്ക് 12.45ഓടെയാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായത്. വില്ലേജ് ഓഫീസറുടെ അടുത്താണ് സ്‌ഫോടനം ഉണ്ടായത്. രാവിലെ 11 മണിയോടെ ബൈക്കിൽ കോട്ടും ഹെൽമെറ്റും ധരിച്ചെത്തിയ ഒരാൾ ഒരു വസ്തു വി്‌ല്ലേജ് ഓഫീസിൽ വച്ചിട്ട് പോകുകയായിരുന്നു. ഇതാണ് പിന്നീട് പൊട്ടിത്തെറിച്ചത്. സ്‌ഫോടകവസ്തു ഓഫീസിൽ വച്ചശേഷം ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

vellarada-15

vellarada-14

vellarada-13

vellarada-12

vellarada-11

vellarada-10

vellarada-8


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News