വെള്ളറടയിലുണ്ടായത് സ്‌ഫോടനമല്ലെന്ന് കളക്ടർ; പെട്രോൾ ബോംബിന് തീകൊളുത്തി അക്രമി വില്ലേജ് ഓഫീസിന്റെ വാതിലടച്ചു രക്ഷപ്പെട്ടു

തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസിലുണ്ടായ തീപിടിച്ചത്തിന് കാരണം ബോംബ് സ്‌ഫോടനമല്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകർ. കോട്ടും ഹെൽമെറ്റും ധരിച്ചു വില്ലേജ് ഓഫീസറെ കാണണമെന്നു പറഞ്ഞുവന്നയാളാണ് ആക്രമണം നടത്തിയതെന്നും കളക്ടർ സ്ഥിരീകരിച്ചു.

ബൈക്കിലെത്തിയ ആൾ വില്ലേജ് ഓഫീസിലെത്തി വില്ലേജ് ഓഫീസറെ കാണണമെന്നു പറഞ്ഞു. വില്ലേജ് ഓഫീസറുടെ കാബിനിൽ കയറി അക്രമി കൈയിലുണ്ടായിരുന്ന കിറ്റിൽ കരുതിയിരുന്ന വസ്തുവിന് തീവച്ചശേഷം വില്ലേജ് ഓഫീസിന്റെ വാതിൽ പുറത്തുനിന്ന് അടച്ചു കുറ്റിയിട്ടു രക്ഷപ്പെടുകയായിരുന്നു. ഇതാണ് ജീവനക്കാർക്ക് പരുക്കേൽക്കാൻ കാരണമായതെന്നും കളക്ടർ പീപ്പിൾ ടിവിയോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News