ചാർജ് ചെയ്യാൻ വൈദ്യുതി വേണ്ടാത്ത പവർബാങ്ക് വരുന്നു; ചുരുട്ടിമടക്കി പോക്കറ്റിൽ കൊണ്ടുനടക്കാം; ഭാരം 100 ഗ്രാമിൽ താഴെ

ബംഗളൂരു: സാങ്കേതികരംഗത്ത് കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുന്ന കണ്ടുപിടുത്തവുമായി ബംഗളൂരുവിലെ സ്റ്റാർട്ട്അപ്പ് രംഗത്തെത്തി. പുതിയ ഒരു പവർബാങ്ക് ആണ് ഒഎസ്‌സി ടെക്‌നോളജീസ് എന്ന ഈ സ്റ്റാർട്ട് അപ്പ് കണ്ടപിടിച്ചിട്ടുള്ളത്. സൂര്യപ്രകാശത്തിൽ നിന്ന് ചാർജ് ആകുന്നതാണ് പവർബാങ്ക്. ഗോ സോളാർ എന്ന ഈ ചാർജറിൽ കോപ്പർ ഇൻഡിയം ഗലിയം സെലെനെയ്ഡ് സോളാർ പാനൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇതുപയോഗിച്ചാണ് സൂര്യപ്രകാശത്തിൽ നിന്ന് ചാർജ് ചെയ്യപ്പെടുന്നത്.

കോപ്പർ ഇൻഡിയം ഗലിയം സെലെനെയ്ഡ് എന്നത് രണ്ടാംതലമുറ ഫോട്ടോവോൾടെയ്ക് സെൽ ആണ്. ഫ് ളക്‌സിബിലിറ്റിയും ഭാരക്കുറവുമാണ് ഇത്തരം ബാറ്ററികളുടെ പ്രത്യേകത. നിലവിൽ വിപണിയിൽ ഇത്തരത്തിൽ ഒരു ഉത്പന്നം ഇറങ്ങിയിട്ടില്ല. 100 ഗ്രാമിൽ താഴെയാണ് ഭാരം. മടക്കി പോക്കറ്റിൽ വച്ച് കൊണ്ടുനടക്കാനും സാധിക്കും. മടക്കിയാൽ വെറും 18 മില്ലി മീറ്റർ മാത്രമായിരിക്കും നീളം.

എന്നാൽ, അവിടെയും ഒരു ന്യൂനതയുണ്ട് പവർബാങ്കിനു. ഇത് ലാപ്‌ടോപ്പിനോ ടാബ്‌ലറ്റിനോ വേണ്ടി ഡിസൈൻ ചെയ്തതല്ല. ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളായ സ്മാർട്‌ഫോണുകൾ, ഗോ പ്രോ കാമറ, എംപി 3 പ്ലെയറുകൾ എന്നിവ മാത്രമേ ഇതുപയോഗിച്ച് ചാർജ് ചെയ്യാൻ സാധിക്കുകയുള്ളു. പർവതാരോഹകർക്കും കായികപ്രേമികൾക്കും ഏറെ പ്രിയങ്കരമായിരിക്കും ഈ പവർബാങ്ക്. സൂര്യന്റെ ഏതു പ്രകാശത്തിലും ഗോ സോളാർ പവർബാങ്ക്. കുറഞ്ഞ പ്രകാശ സാന്ദ്രതയിലും പവർബാങ്ക് പ്രവർത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News