കടുത്ത ചൂടിൽ തീപിടിത്തത്തിന് സാധ്യത; രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ പൂജയ്ക്കും പാചകത്തിനും വിലക്ക്

പട്‌ന: രാജ്യത്തു കടുത്ത ചൂട് വർധിക്കുന്നതിനിടെ സുരക്ഷാ മുൻകരുതലായി രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ പാചകത്തിനും പൂജകൾക്കും വിലക്കേർപ്പെടുത്തി. തീ കത്തിക്കേണ്ടിവരുന്ന പൂജകൾക്കാണ് പാചകത്തിനു പുറമേ സംസ്ഥാന സർക്കാർ വിലക്കേർപ്പെടുത്തിയ്. കടുത്തു ചൂടും വരണ്ടകാലാവസ്ഥയും തീപടർന്നു പിടിക്കാനുള്ള സാഹചര്യമൊരുക്കുമെന്നതിനാലാണ് നിർദേശം.

കാറ്റ് അടിക്കുമ്പോൾ അടുപ്പിലുള്ള തീ കുടിലുകളിലേക്ക് പടരാൻ സാധ്യതയേറെയാണ്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇത്തരത്തിലുണ്ടായ തീപിടുത്തത്തിൽ 300 ഓളം വീടുകൾ കത്തി നശിച്ചിരുന്നു. തീപിടുത്തമുണ്ടായ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

അതേസമയം, ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് അവ്യക്തതയുണ്ട്. കഴിഞ്ഞദിവസത്തെ തീപിടിത്തത്തിൽ വീട് നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനും തീരുമാനമായിട്ടുണ്ട്. തീപിടുത്തത്തെ നിയന്ത്രിക്കുന്നതിനുള്ള കൂടുതൽ ഉപകരണങ്ങൾ വാങ്ങുന്നതിനും തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News