എസ്എൻഡിപിയെ ആർഎസ്എസിൽ കെട്ടാൻ ശ്രമമെന്ന് പിണറായി; വെള്ളാപ്പള്ളിയെ കണ്ടല്ല ശ്രീനാരായണീയർ യോഗത്തിൽ ചേർന്നത്

കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. എസ്എൻഡിപിയെ ആർഎസ്എസിൽ കൊണ്ടുപോയി കെട്ടാനുള്ള ഗൂഢശ്രമം ശ്രീനാരായണീയർ തിരിച്ചറിയണമെന്നും കണ്ണൂർ ഇരിക്കൂറിൽ പിണറായി പറഞ്ഞു.

വെള്ളാപ്പള്ളിയെ കണ്ടുകൊണ്ടല്ല ശ്രീനാരായണീയർ എസ്എൻഡിപിയിൽ ചേർന്നത്. എസ്എൻഡിപിയെ ആർഎസ്എസിൽ കൊണ്ടുപോയി കെട്ടാനുള്ള ശ്രമമമാണ് വെള്ളാപ്പള്ളി നടേശൻ നടത്തുന്നത്. ശ്രീനാരായണീയ ധർമവും ആർഎസ്എസ് പ്രത്യയശാസ്ത്രവും രണ്ടുധ്രുവങ്ങളിൽ നിൽക്കുന്നതാണെന്നും ഒന്നിക്കാൻ സാധിക്കാത്തതാണെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here