അഞ്ചു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ചൂടിന് രണ്ടു ഡിഗ്രിയുടെ കുറവുണ്ടാകും

ദില്ലി: അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാലദ്വീപിനു മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്കു കാരണമാകുന്നത്. മഴ പെയ്യുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കനത്ത ചൂടിനു രണ്ടു ഡിഗ്രിയുടെ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് കടുത്ത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. സൂര്യാഘാതത്തെ തുടര്‍ന്ന് നിരവധി പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News