‘യുവതയോട്, അറിയണം പിണറായിയെ’; ഡോക്യുമെന്ററി പ്രകാശനം ചെയ്തു

കൊച്ചി: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെക്കുറിച്ച് നിര്‍മിച്ച ഡോക്യുമെന്ററി പ്രകാശനം ചെയ്തു. ‘യുവതയോട്, അറിയണം പിണറായിയെ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി പ്രൊഫ. എം കെ സാനു, സിനിമാ സംവിധായകനായ രഞ്ജിത്തും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്.

എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിലെ തിയറ്ററിലായിരുന്നു ചടങ്ങ്. ബി ഉണ്ണികൃഷ്ണന്‍, ആഷിക് അബു എന്നിവരും ഡോ. രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രകാശന ചടങ്ങിന് ശേഷം ഡോക്യുമെന്റിയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here