ഇ-മെയിലിനെ നമുക്കിനി ഉപേക്ഷിക്കാം; എന്തിനും ഏതിനും വാട്‌സ്ആപ്പ് മതി; ഇനി കോൾ ബാക്ക് ബട്ടണും വോയ്‌സ്‌മെയിൽ സംവിധാനവും സിപ് ഫയൽ ഷെയറിംഗും

ആൻഡ്രോയ്ഡ്-ഐഒഎസ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കൊരു സന്തോഷവാർത്ത. ആൻഡ്രോയ്ഡ്-ഐഒഎസ് വാട്‌സ്ആപ്പിൽ വൈകാതെ കോൾ ബാക്ക് ഫീച്ചറും എത്തും. കോൾ ബാക്ക് ഫീച്ചർ എന്നാൽ, ആപ്ലിക്കേഷൻ തുറക്കാതെ തന്നെ വാട്‌സ്ആപ്പിൽ വന്ന മിസ്‌കോളുകളിലേക്ക് തിരിച്ചു വിളിക്കാനുള്ള സംവിധാനമാണ്. നിലവിൽ വാട്‌സ്ആപ്പിനു കോളിംഗ് സംവിധാനം ഉണ്ടെങ്കിലും കോൾ ബാക്ക് സംവിധാനം ഇല്ല. നോട്ടിഫിക്കേഷൻ പാനിൽ തന്നെ കോൾ ബാക്ക് ബട്ടണും കാണാൻ സാധിക്കും.

Whatsapp-1

ഇതിനു പുറമേയാണ് ഐഒഎസ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി വോയ്‌സ്‌മെയിൽ സർവീസും വാട്‌സ്ആപ്പ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. വോയ്‌സ് റെക്കോർഡ് ചെയ്ത് അയയ്ക്കാൻ ഇനി ഐഒഎസ് ഉപയോക്താക്കൾക്കും സാധിക്കും. ഒരു വാട്‌സ്ആപ്പ് കോളിൽ ആയിരിക്കുമ്പോൾ തന്നെവോയ്‌സ്‌മെയിൽ കാണാൻ സാധിക്കും. പുതിയ മറ്റൊരു ഫീച്ചർ കൂടി വാട്‌സ്ആപ്പ് കൊണ്ടുവരുകയാണ്. പിഡിഎഫ്, ഡോക് ഷീറ്റ്, സ്ലൈഡ് ഫയലുകളും ഷെയർ ചെയ്യാനുള്ള സംവിധാനത്തിനു പകരം ഇനിമുതൽ സിപ് ഫയലുകളും വാട്‌സ്ആപ്പ് വഴി ചെയ്യാം.

അതായത്, സിപ് ഫയലുകൾ ഷെയർ ചെയ്യാനുള്ള സംവിധാനം നിലവിൽ വരുന്നതോടെ അത്യാവശ്യം വലിയ ഫയലുകളും ഇനി വാട്‌സ്ആപ്പ് വഴി ഷെയർ ചെയ്യാം. പുതിയ ഫീച്ചേഴ്‌സിന്റെ ടെസ്റ്റ് ബീറ്റ ഉപയോക്താക്കളിലായിരിക്കും വാട്‌സ്ആപ്പ് നടത്തുക. അടുത്ത ഏതാനും ആഴ്ചകളിൽ തന്നെ വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷൻ എല്ലാവർക്കും എത്തിത്തുടങ്ങും. കഴിഞ്ഞ ഏതാനും മാസങ്ങളിൽ വാട്‌സ്ആപ്പിൽ ഒരു പിടി അപ്‌ഡേഷനുകളാണ് എത്തിയത്. നോട്ടിഫിക്കേഷൻ പാനലിൽ നിന്നു തന്നെ സന്ദേശങ്ങൾക്കു മറുപടി അയയ്ക്കാനുള്ള സൗകര്യം, ടെക്സ്റ്റ് ഫോർമാറ്റിംഗ് പോലുള്ള സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ വാട്‌സ്ആപ്പിൽ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News