ആൺവേഷം ചെയ്യാൻ മലയാള നടിമാരിൽ ശ്വേത മേനോൻ മാത്രമേയുള്ളൂവെന്ന് സംവിധായകൻ രഞ്ജിത്ത് ലാൽ; ഇറാനിൽ പുരുഷവേഷത്തിൽ ജീവിച്ച യുവതിയുടെ കഥയുമായി നവൽ എന്ന ജ്യുവൽ

മലയാള നടിമാരിൽ ആൺവേഷം ചെയ്യാൻ കഴിയുന്ന ഒരേ ഒരാൾ ശ്വേതാ മേനോൻ മാത്രമാണെന്നു നവാഗത സംവിധായകൻ രഞ്ജിത്ത് ലാൽ. രഞ്ജിത്ത് ലാൽ സംവിധാനം ചെയ്യുന്ന നവൽ എന്ന ജ്യുവൽ എന്ന ചിത്രത്തിലാണ് ശ്വേത ആൺവേഷത്തിലെത്തുന്നത്. ഇറാനിൽ പുരുഷവേഷത്തിൽ ജീവിക്കാൻ നിർബന്ധിതയായ യുവതിയുടെ കഥയാണു ചിത്രം പറയുന്നത്.

വിവാഹത്തോടെ ഇറാനിലെത്തുന്ന ശ്വേതയുടെ കഥാപാത്രം പിന്നീട് അവിടെ പുരുഷ വേഷത്തിലാണ് കഴിയുന്നത്. എന്തുകൊണ്ടാണ് ശ്വേതയെ തെരഞ്ഞെടുത്തതെന്ന ചോദ്യത്തിനാണ് അത്തരത്തിലൊരു വേഷം ചെയ്യാൻ കഴിയുന്ന ഒരേയൊരു നടി ശ്വേത മാത്രമാണെന്നു രഞ്ജിത്ത് ലാൽ പറഞ്ഞത്. കഴിഞ്ഞ ജൂലൈയിലാണ് ചിത്രത്തിൽ അഭിനയിക്കാൻ ശ്വേതയോട് ചോദിച്ചത്. കഥ കേട്ട് ശ്വേത സമ്മതിക്കുകയായിരുന്നു. തുടർന്ന് അഞ്ചുമാസം ശ്രമകരമായി ശ്വേത തടികുറച്ചു. ഷൂട്ടിംഗിനെത്തിയപ്പോൾ ശ്വേതയെ തിരിച്ചറിയാത്തവിധമായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News