ആ വാര്‍ത്തകള്‍ തെറ്റ്; കല്‍പനയുടെ മകള്‍ പ്രതികരിക്കുന്നു

താന്‍ സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി കല്‍പനയുടെ മകള്‍ ശ്രീമയി.

‘ഇപ്പോള്‍ ഞാന്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ്. പഠനത്തിന് ശേഷം സിനിമാ അഭിനയവുമായി ബന്ധപ്പെട്ട കോഴ്‌സ് പഠിക്കണം. അതിനു ശേഷം സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്. ‘ശ്രീമയി പറയുന്നു. അഭിനയമോഹമുണ്ടെങ്കിലും ഇപ്പോള്‍ പഠനത്തിനാണ് മുന്‍ഗണന. ഒരു സിനിമയിലേക്കും തനിക്ക് ഇപ്പോള്‍ ഓഫറുകളൊന്നും വന്നിട്ടില്ലെന്നും ശ്രീമതി വ്യക്തമാക്കി.

പ്രൊഫഷനായി എടുക്കാന്‍ പറ്റിയ മേഖലയാണ് സിനിമയെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. വളര്‍ന്നത് ചെന്നൈയിലായത് കൊണ്ട് തമിഴ് സിനിമയില്‍ അഭിനയിക്കാനാണ് കൂടുതല്‍ താല്‍പര്യം. കോമഡി വഴങ്ങുമോ എന്നറിയില്ലെന്നും ശ്രീമയി പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹം ശ്രീമയി നടന്‍ പ്രഭുവിനോട് പറഞ്ഞെന്ന തരത്തില്‍ തമിഴ് ചലച്ചിത്രമാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉര്‍വശി അഭിനയിച്ച ഉന്നോട് ക എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിലാണ് ശ്രീമയി ഇക്കാര്യം പ്രഭുവിനോടു പറഞ്ഞത്. ആ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മലയാള മാധ്യമങ്ങളും ശ്രീമയി അഭിനയിക്കാനൊരുങ്ങുന്നു എന്ന് വാര്‍ത്ത കൊടുത്തിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി ശ്രീമയി രംഗത്തെത്തിയത്.

കല്‍പനയുടെ മരണശേഷം കല്‍പനയുടെ ചേച്ചി കലാരഞ്ജിനി ശ്രീമയിക്കൊപ്പം ചെന്നൈയിലാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here