വിവാഹസൽകാരത്തിന് ഐസ്‌ക്രീം തികഞ്ഞില്ല; വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽത്തല്ലി; വധുവിനെ വേണ്ടെന്നു പറഞ്ഞ് വരൻ ഇറങ്ങിപ്പോയി

മഥുര(ഉത്തർപ്രദേശ്): ഒരു ഐസ്‌ക്രീം മുടക്കിയത് കല്യാണംതന്നെ. കല്യാണച്ചടങ്ങുകളിൽ സൽക്കാരത്തിന് ഐസ്‌ക്രീം വിളമ്പുന്നത് സാധാരണമാണ്. ഐസ്‌ക്രീം തികയാഞ്ഞതിന്റെ പേരിൽ കല്യാണംതന്നെ മുടങ്ങിപ്പോകുന്നതു പക്ഷേ, അത്ര സാധാരണമല്ല. അതാണ് ഉത്തർപ്രദേശിലെ മഥുരയിലെ മഹേഷ് നഗർ കോളനിയിലായിരുന്നു സംഭവം. ഐസ്‌ക്രീം കുറഞ്ഞുപോയതിന്റെ പേരിൽ വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ തല്ലിയതാണ് വിവാഹം മുടങ്ങാൻ കാരണമായത്. സംഘർഷത്തിന്റെ പേരിൽ വിവാഹച്ചടങ്ങിനെ വധുവിനെ വേണ്ടെന്നു പറഞ്ഞു വരൻ ഇറങ്ങിപ്പോവുകയായിരുന്നു.

വിവാഹസൽക്കാരം നടക്കുമ്പോൾ വരന്റെ വീട്ടുകാരിൽ ചിലർക്കു ഐസ്‌ക്രീം കിട്ടിയില്ല. ചോദിച്ചപ്പോൾ കരുതിയിരുന്ന ഐസ്‌ക്രീം കഴിഞ്ഞുപോയെന്നാണു വിളമ്പുകാർ മറുപടി നൽകിയത്. തുടർന്ന് തർക്കവും കൈയാങ്കളിയുമായി. വരന്റെയും വധുവിന്റെയും വീട്ടുകാരും ബന്ധുക്കളും രണ്ടു വശത്തുനിന്നതോടെ കൂട്ടത്തല്ലായി. പൊലീസെത്തിയാണ് പ്രശ്‌നം പറഞ്ഞുതീർത്തത്. അടിക്കിടയിൽ മൂന്നു പൊലീസുകാർക്കും പരുക്കേറ്റു. വിവാഹത്തിൽ പങ്കെടുക്കാൻ വന്ന നിരവധി പേർക്കും പരുക്കുണ്ട്. വധുവിന്റെ കുടുംബത്തിലെ ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News