ദുബായ്: നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 15കാരനെ ഇന്ത്യക്കാരനായ ഫുട്‌ബോള്‍ കോച്ച് ലൈംഗികമായി ഉപയോഗിച്ചു. കഴിഞ്ഞവര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനവിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒക്ടോബര്‍ 22ന് അല്‍ ഖ്വാസിസ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.
കേസ് ദുബായ് കോടതി പരിഗണിച്ചപ്പോള്‍ താന്‍ കുറ്റക്കാരനല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇയാളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. തനിക്കെതിരെ ആരോപിച്ച കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇയാള്‍ കോടതിയില്‍ നിഷേധിച്ചു. 15കാരന്‍ കൗമാരക്കാരായ ആണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി അയച്ചുതരികയും അതുപയോഗിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. താനൊരിക്കലും ഇങ്ങനെ ചെയ്യുകയില്ലെന്നും തന്റെ ഫോണ്‍ 15കാരന്‍ കൈവശപ്പെടുത്തിയതിന് ശേഷമാണ് ഫോണില്‍ ഇത്തരം നഗ്നചിത്രങ്ങള്‍ കണ്ടെത്തിയതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
കാറിന്റെ പിന്‍സീറ്റില്‍ വച്ച് നഗ്നനാക്കിയ ശേഷം തന്നെ പീഡിപ്പിച്ചുവെന്നും ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു കോച്ചിന്റെ ഭീഷണിയെന്ന് കൗമാരക്കാരന്‍ കോടതിയില്‍ പറഞ്ഞു. ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് സുഹൃത്തുക്കളെ വീട്ടിലിറക്കിയ ശേഷം താന്‍ ഒറ്റയ്ക്കുള്ളപ്പോഴായിരുന്നു സംഭവമെന്നും കുട്ടി പറഞ്ഞു.
അതേസമയം, ആണ്‍കുട്ടികളെ വീട്ടിലെത്തിച്ചതിന് ശേഷം വാഹനത്തില്‍ ഒടുവില്‍ അവശേഷിക്കുന്നയാളെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് കോച്ച് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ നഗ്നചിത്രങ്ങളുപയോഗിച്ച് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്നും കോച്ച് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ആണ്‍കുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് ആണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിക്കുന്നതാണ് ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്.
മേയ് 16ന് കേസില്‍ അടുത്ത വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. 35കാരനായ ഇയാള്‍ ദുബായില്‍ സെയില്‍സ്മാനായും ജോലി ചെയ്തുവരികയാണ്. വിദ്യാര്‍ത്ഥിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചുയെന്ന കേസും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post