കൊല്ലത്ത് ചാനൽ പരിപാടിക്കിടെ കുടിവെള്ളക്ഷാമത്തെ ചൊല്ലി തർക്കം; സംഘർഷത്തിൽ മന്ത്രി ഷിബു ബേബി ജോണിനും ഇടതു സ്ഥാനാർത്ഥിക്കും പരുക്ക്

കൊല്ലം: ചവറയിൽ ചാനൽ പരിപാടിക്കിടെ കുടിവെള്ള ക്ഷാമത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ആർഎസ്പി ഷിബു ബേബി ജോൺ വിഭാഗം പ്രവർത്തകരുടെ ആക്രമണത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി വിജയൻപിള്ളയ്ക്ക് പരുക്കേറ്റു. സംഘർഷത്തിൽ മന്ത്രി ഷിബു ബേബി ജോണിനും പരുക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ മൂന്നു മാസമായി കുടിവെള്ള ക്ഷാമം രൂക്ഷമായ പന്മന പഞ്ചായത്തിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇടതുമുന്നണി പ്രവർത്തകർ ചർച്ച നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ചർച്ചയിൽ നിയന്ത്രണം വിട്ട ആർഎസ്പി പ്രവർത്തകർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ ആക്രമണത്തിലാണ് വിജയൻപിള്ളയ്ക്ക് പരുക്കേറ്റതെന്ന് എൽഡിഎഫ് ആരോപിച്ചു

എന്നാൽ, എൽഡിഎഫ് പ്രവർത്തകരാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നും കല്ലേറിലാണ് ഷിബു ബേബി ജോണിനു പരുക്കേറ്റതെന്നും യുഡിഎഫ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പന്മന നിവാസികൾ കുടിവെള്ളം നൽകണമെന്നാവശ്യപ്പട്ട് ദേശീയപാത ഉപരോധിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here