മണ്ണിനെ സ്‌നേഹിച്ച ബെന്നി; തരിശ് ഭൂമിയില്‍ പൊന്നുവിളയിച്ച പത്രപ്രവര്‍ത്തകന്റെ കാര്‍ഷിക ഗാഥ

കോഴിക്കോട്: 16 വര്‍ഷമായി തുടങ്ങിയതാണ് മണ്ണിനോടുള്ള സ്‌നേഹം. മണ്ണ് പിന്നെ തിരിച്ചും അകമഴിഞ്ഞ് സ്‌നേഹിക്കാന്‍ തുടങ്ങി. കോഴിക്കോട് കൂരാച്ചുണ്ടില്‍ നിന്ന് ജോലിക്കായി വീട് മാറി കോഴിക്കോട്ടെ ടൗണ്‍ പ്രദേശമായ മൂഴിക്കലിലേക്ക് വരുമ്പോള്‍ ബെന്നി അലക്‌സാണ്ടര്‍ എന്ന ചെറുപ്പക്കാരന് തന്റെ കൃഷിയെ കുറിച്ച് ആശങ്ക ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

12 സെന്റ് തരിശ് ഭൂമി വളരെ പെട്ടന്നാണ് പച്ചപ്പ് കൊണ്ടുമൂടിയത്. എല്ലാ സഹായത്തിനുമായി ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. പത്രപ്രവര്‍ത്തകന്‍ ആയതുകൊണ്ട് തന്നെ സമയവും ഏറെ കുറവാണ്. എങ്കിലും പുലര്‍ച്ചെ 5 മണി മുതല്‍ തന്നെ ആരംഭിക്കും കൃഷി പണി. അവധി ദിവസങ്ങളും കൃഷി പണിക്കായി മാറ്റി വെക്കും. ചേന, ചേമ്പ്, കാച്ചില്‍, ഉള്ളി പച്ചക്കറികള്‍ എന്നിവയാണ് പ്രധാന കൃഷികള്‍. ആപ്പിളും റമ്പുട്ടാനും സപ്പോട്ടയും ഒക്കെയുണ്ട്. ഒപ്പം കോഴി വളര്‍ത്തലും.

കൃഷി വകുപ്പിന്റെ കോഴിക്കോട്ടെ മികച്ച് പച്ചക്കറി കൃഷി കര്‍ഷകന്‍, കോര്‍പ്പെഷനിലെ മികച്ച കര്‍ഷകന്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുമുണ്ട്. ബെന്നിയെയും കുടുംബത്തെയും മാതൃകയാക്കി നിരവധി പേരാണ് ചുറ്റുവട്ടത്തെ വീടുകളില്‍ കൃഷി ചെയ്ത് തുടങ്ങിയത്. അതിന്റെ സന്തോഷവും ബെന്നി മറച്ചുവെക്കുന്നില്ല. കൃഷിക്ക് പ്രചോദനമായി ഭാര്യ എഴുതി മക്കള്‍ പാടിയ ഒരു പാട്ടുമുണ്ട്. തങ്ങളുടെ കൃഷിയുടത്തെ കുറിച്ച്  മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News