നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപിക്കാനുള്ളഅവസാന തിയ്യതി ഇന്നു; മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ ഇന്നു പത്രിക നൽകും; നാളെ സൂക്ഷ്മപരിശോധന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നു അവസാനിക്കും. ഇന്നു വൈകുന്നേരം 3 മണി വരെ പത്രികസമർപിക്കാനാകും. മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള പ്രമുഖർ ഇന്നു പത്രിക സമർപിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, നേമത്തെ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ എന്നിവരാണ് ഇന്നു പത്രിക സമർപിക്കുന്നവരിൽ പ്രമുഖർ. ഇതുവരെയായി 900-ൽ പരം സ്ഥാനാർത്ഥികൾ പത്രിക സമർപിച്ചിട്ടുണ്ട്.

നാളെയാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നിശ്ചയിച്ചിട്ടുള്ളത്. മെയ് 2 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. മെയ് രണ്ടിനു 3 മണി വരെ പത്രിക പിൻവലിക്കാം. ഇതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിയും. എത്ര പേർ മത്സരരംഗത്തുണ്ടെന്നു ഉറപ്പിക്കാം. മെയ് രണ്ടിനു തന്നെയാണ് സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നതും. സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും അന്നുതന്നെ ചിഹ്നം ലഭിക്കും. അതേസമയം, ബിഡിജെഎസിനു ഇന്നലെ ചിഹ്നം അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here