കുടിവെള്ള ക്ഷാമം നേരിടുന്ന കൊച്ചിയിൽ കുടിവെള്ളം എത്തിക്കുമെന്ന് മമ്മൂട്ടി; അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മഹാനടനും

കൊച്ചി: വരൾച്ചാ കെടുതി നേരിടുന്നതിന് അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി. എറണാകുളം ജില്ലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളിലേക്ക് ഉടൻ കുടിവെള്ളമെത്തിക്കുമെന്ന് മമ്മൂട്ടി അറിയിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. അഞ്ചു വർഷം കൊണ്ട് ജില്ലയിലെ വരൾച്ചയും കുടിവെള്ള ക്ഷാമവും പൂർണമായി പരിഹരിക്കുന്ന പദ്ധതികൾക്ക് തുടക്കമിട്ടതായും മമ്മൂട്ടി അറിയിച്ചു.

വരൾച്ചയിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും അഭിപ്രായരൂപീകരണം നടത്തുന്നതിനുമായിരുന്നു കൊച്ചിയിൽ യോഗം ചേർന്നത്. സംഘടനകളെയും വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ദേശീയപാതകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കുടിവെള്ളം വിതരണം ചെയ്യാൻ യോഗത്തിൽ ധാരണയായി. സഹായങ്ങൾ ആവശ്യമുള്ള പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നതിന് സന്നദ്ധപ്രവർത്തകരെ ഏകോപിപ്പിച്ച് പ്രവർത്തിക്കും. പണമായി സഹായങ്ങൾ സ്വീകരിക്കില്ല. പകരം, വ്യക്തികൾക്കും സംഘടനകൾക്കും ദുരിതാശ്വാസപ്രവർത്തനവുമായി സഹകരിക്കാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here