മധ്യകേരളത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു; അമ്പലമേട് പ്ലാന്റിൽ നിന്നുള്ള പാചകവാതകനീക്കം നിലച്ചു; സമരക്കാരുമായി ഇന്നു ചർച്ച

കൊച്ചി: അമ്പലമേട് ബിപിസിഎൽ പ്ലാന്റിലെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മധ്യകേരളത്തിലേക്കുള്ള പാചകവാതക നീക്കം നിലച്ചു. ഇതോടെ മധ്യകേരളത്തിലെ ഏഴു ജില്ലകളിൽ ഇന്ധനക്ഷാമം രൂക്ഷമായി. കഴിഞ്ഞ മൂന്നുദിവസമായി അമ്പലമേട് പ്ലാന്റിലെ ഹാൻഡ്‌ലിംഗ് ആൻഡ് ബോട്ടിലിംഗ് വിഭാഗത്തിലെ തൊഴിലാളികൾ സമരത്തിലാണ്. കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തി കലാശിച്ചത്. സമരം തുടങ്ങിയ ശേഷം മധ്യകേരളത്തിലേക്കുള്ള ഒരു ലോഡ് പോലും കയറിപ്പോയിട്ടില്ല. ഇതാണ് പാചകവാതക പ്രതിസന്ധി രൂക്ഷമാക്കിയത്.

പ്രശ്‌ന പരിഹാരത്തിനായി യൂണിയൻ നേതാക്കളുമായി ഇന്നു ചർച്ച നടത്തും. ജില്ലാ ലേബർ കമ്മീഷണറാണ് ചർച്ചയ്ക്ക് വിളിച്ചിട്ടുള്ളത്. രാവിലെ പത്തരയ്ക്ക് കാക്കനാട് ലേബർ ഒഫീസിലാണ് ചർച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here