പോർട്ട് ഓഫ് സ്‌പെയിൻ: ട്വന്റി-20 യിലെ വേഗം കൂടിയ സെഞ്ച്വറി എന്ന റെക്കോർഡ് ഇനി ക്രിസ് ഗെയ്‌ലിന്റെ പേരിലല്ല. ഗെയ്‌ലിനെ മറികടന്ന് ആ റെക്കോർഡ് ഇറാഖ് തോമസ് എന്ന ട്രിനിഡാഡ് ആൻഡ് ടുബാഗോ താരം സ്വന്തമാക്കി. 21 ബോളുകളിൽ നിന്നാണ് സെഞ്ച്വറി നേടി തോമസ് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്.
ലൂയിസ് ഡിയോറിൽ ഞായറാഴ്ച ടുബാഗോ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരത്തിലാണ് ഇറാഖ് തോമസ് റെക്കോർഡ് സ്വന്തമാക്കിയത്. 21 പന്തുകളിൽ നിന്നായിരുന്നു തോമസിന്റെ നേട്ടം. ആദ്യ മത്സരത്തിൽ തോമസ് 53 പന്തുകളിൽ നിന്ന് 97 റൺസ് നേടിയിരുന്നു. രണ്ടാമത്തെ മത്സരത്തിൽ 21 പന്തുകളിൽ നിന്ന് തോമസ് ശതകം തികച്ചു. തുടർന്നും ക്രീസിൽ തുടർന്ന തോമസ്, 31 പന്തുകൾ നേരിട്ട് 131 റൺസ് അടിച്ചുകൂട്ടി. 15 സിക്‌സറും അഞ്ചു ബൗണ്ടറികളും ഉൾപ്പെടുന്നതാണ് ഇറാഖ് തോമസിന്റെ ഇന്നിംഗ്‌സ്.
2013-ൽ ബാംഗ്ലൂരിൽ വച്ച് 30 പന്തുകളിൽ നിന്ന് ഗെയിൽ നേടിയ അതിവേഗ സെഞ്ച്വറി എന്ന റെക്കോർഡാണ് ഇതോടെ പങ്കഥയായത്. പുണെ വോറിയേഴ്‌സിനെതിരായ മത്സരത്തിലായിരുന്നു ഗെയ്‌ലിന്റെ റെക്കോർഡ് നേട്ടം. ട്വന്റി-20യിലെ അതിവേഗ സെഞ്ച്വറി എന്ന ആ റെക്കോർഡ് നേട്ടം എത്തിപ്പിടിക്കാൻ പിന്നീട് മറ്റൊരു താരത്തിനും സാധിച്ചിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here