മെഴുകുതിരി മറിഞ്ഞുവീണ് തീപടർന്ന് ഒരു കുടുംബത്തിലെ ആറു കുട്ടികൾ വെന്തുമരിച്ചു; മരിച്ചവരിൽ നാലു പേർ സഹോദരികൾ

ബറേലി: കത്തിക്കൊണ്ടിരുന്ന മെഴുകുതിരി മറിഞ്ഞു വീണ് വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ ആറു കുട്ടികൾ തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിക്കടുത്ത് കില ചാവ്‌നി ഗ്രാമത്തിലാണ് സംഭവം. പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. ഉറങ്ങുന്നതിന് മുമ്പ് കുട്ടികൾ മെഴുകുതിരി കെടുത്താൻ മറന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പുലർച്ചേ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽക്കാരാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടത്. വാതിൽ തകർത്ത് അയൽവാസികൾ ഉള്ളിൽ കയറിയെങ്കിലും മേൽക്കൂര തകർന്നുവീണ് എല്ലാവരും മരിച്ചിരുന്നു.

സഹോദരിമാരായ ശലോനി (17), സഞ്ജന (15), ഭുരി (10), ദുർഗ (8) ഇവരുടെ ബന്ധുക്കളായ മഹിമ (9), ദേബു (7) എന്നീ കുട്ടികളുമാണ് മരിച്ചത്. കത്തിച്ചുവെച്ച മെഴുകുതിരി കെടുത്താൻ മറന്നതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
തീപിടുത്തമുണ്ടായ സമയത്ത് വീട്ടിൽ മുതർന്നവർ ആരുമുണ്ടായിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കളായ രാജു കശ്യപും ഭാര്യയും ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പോയിരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News