പ്രകൃതിഭംഗി ഒപ്പിയെടുക്കാൻ ശാസ്താംപാറയിലേക്ക് ഫോട്ടോവാക്ക്; മേയ് ഒന്നിന് മാനവീയം വീഥിയിൽനിന്നു തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം ഫോട്ടോഗ്രാഫേഴ്‌സ് ഫോറം (ടി.പി.എഫ്) മേയ് ഒന്നിന് ശാസ്താംപാറയിലേക്കു ഫോട്ടോവാക്ക് നടത്തുന്നു. മാനവീയം വീഥിയിൽനിന്നാണ് നഗരത്തിൽനിന്നു പതിനാലു കിലോമീറ്റർ അകലെ വിളപ്പിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശാസ്താംപാറയിലേക്കു ഫോട്ടോവാക്ക് നടത്തുന്നത്.

തിരുവനന്തപുരം നഗരത്തിന്റെ മേൽക്കൂര എന്നു വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് ശാസ്താംപാറ. പാറക്കൂട്ടങ്ങൾ ചേർന്ന ഇവിടെനിന്നു 360 ഡിഗ്രിയിൽ നഗരത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിന് അവസരമൊരുക്കുന്നു. ഒരേ സ്ഥലത്തുനിന്നു അറബിക്കടലും അഗസ്ത്യാർകൂടവും കാണാൻ പറ്റുന്ന അപൂർവത തിരുവനന്തപുരത്ത് ശാസ്താംപാറയ്ക്ക് മാത്രം സ്വന്തമാണ്. പ്രാദേശിക വിനോദ സഞ്ചാരികൾക്കിടയിലും വിദേശ സഞ്ചാരികൾക്കിടയിലും ഈ പ്രദേശത്തിന്റെ മനോഹാരിത കാമറ കണ്ണുകളിലൂടെ പകർത്തിയെത്തിക്കുന്നതിനാണ് ടി.പി.എഫ് ശ്രമിക്കുന്നത്.

അറുപതോളം അംഗങ്ങൾ പങ്കെടുക്കുന്ന ഫോട്ടോവാക്ക് മെയ് ഒന്നിന് വൈകുന്നേരം മൂന്നിനു പ്രസ് ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരം കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ഡോ. നീതു സോണ മാനവീയം വീഥിയിൽ ഫ്‌ളാഗ് ഓഫ് ചെയ്യും. ടി.പി. എഫ് സ്ഥാപകൻ സെയ്ദ് ഷിയാസ് മിർസ ഫോട്ടോവാക്ക് ക്യാപ്റ്റന് പതാക കൈമാറും. ടി.പി. എഫ് പ്രസിഡന്റ് ബിജു ജെ.ജോസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫോട്ടോവാക്കിന് നിഴലാട്ടം സാംസ്‌കാരിക കൂട്ടായ്മയുടെ മുഖ്യ സംഘാടകൻ രതീഷ് രോഹിണി ശാസ്താംപാറയുടെ മുകളിൽനിന്ന് ആദ്യചിത്രം പകർത്തിക്കൊണ്ട് തുടക്കമിട്ടും.

ടി.പി.എഫ് സെക്രട്ടറി അഷ്‌റഫ് വട്ടിയൂർക്കാവ്, ജോ യിന്റ് സെക്രട്ടറി സൂര്യജിത്ത് കട്ടപ്പന, വൈസ് പ്രസിഡന്റ് മഹേഷ് ജയൻ എന്നിവർ വാക്കിനെത്തുന്ന വിവിധ ഗ്രൂപ്പുകളെ നയിക്കും. ഫോട്ടോ വാക്കിന്റെ ഭാഗമായി ശാസ്താംപാറയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ടി.പി.എഫ് ശേഖരിച്ച് പിന്നീട് നിർമാർജനം ചെയ്യും. ടി.പി.എഫ്. സംഘടിപ്പിക്കുന്ന ഫോട്ടോവാക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.tpfkerala.org എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ 9809385113 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News