മെഡിക്കൽ എൻട്രൻസ്; ഏകീകൃത പരീക്ഷ നടത്താനുള്ള ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും; തീരുമാനമെടുക്കേണ്ടത് മെഡിക്കൽ വിദ്യാഭ്യാസ ബോർഡെന്ന് മന്ത്രി

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത എൻട്രൻസ് നടത്തണമെന്ന സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. കേരളത്തിലെ പരീക്ഷ കഴിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഏകീകൃത മെഡിക്കൽ പ്രവേശനപരീക്ഷയോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഇനി തീരുമാനം പറയേണ്ടത് മെഡിക്കൽ വിദ്യാഭ്യാസ ബോർഡാണ്. പരീക്ഷാനടത്തിപ്പ് മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളതെന്നും അബ്ദുറബ് പറഞ്ഞു.

അതേസമയം, സുപ്രീംകോടതി വിധി വിദ്യാർത്ഥികളുടെ ഭാവി ഇരുട്ടിലാക്കുമെന്നു വിദ്യാർത്ഥികൾ പറയുന്നു. രണ്ടാമതൊരിക്കൽ കൂടി പരീക്ഷ എഴുതുന്ന കാര്യം ചിന്തിക്കാൻ പോലുമാകില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. മറ്റൊരു കോഴ്‌സിനും പോകാതെ എൻട്രൻസ് മാത്രം ലക്ഷ്യമിട്ട് രണ്ടുമൂന്നു വർഷമായി പഠിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥികളാണ് സുപ്രീംകോടതി വിധിയോടെ ആശങ്കയിലായിരിക്കുന്നത്.

രാജ്യത്തെ എല്ലാ മെഡിക്കൽ, ഡന്റൽ കോളജുകളിലേക്കും എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനും ദേശീയ പൊതുപരീക്ഷ ഈ വർഷം തന്നെ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ, കേരളം അടക്കം പല സംസ്ഥാനങ്ങളിലും ഈ വർഷത്തെ മെഡിക്കൽ പ്രവേശനം അനിശ്ചിതത്വത്തിലായി. ഇതോടെ കഴിഞ്ഞദിവസം സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷയെഴുതിയ വിദ്യാർഥികൾ എൻഇഇടി(നീറ്റ്) പരീക്ഷ എഴുതണം. രണ്ടുഘട്ടങ്ങളിലായായിരിക്കും പരീക്ഷ നടത്തുക.

മേയ് ഒന്നിനും ജൂലൈ പതിനാലിനുമായി പരീക്ഷ നടത്താനാണു തീരുമാനം. ഓഗസ്റ്റ് പതിനേഴിന് ഫലം പ്രഖ്യാപിക്കും. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ഈ അദ്ധ്യയന വർഷം തന്നെ ഏകീകൃത പൊതു പ്രവേശന പരീക്ഷ (നീറ്റ്) നടത്താൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാരും മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News