ഞാൻ മെലിയാൻ വേണ്ടി പട്ടിണി കിടക്കാറില്ല; പണ്ടേ മെലിഞ്ഞ് നല്ല സുന്ദരിയാ; തന്റെ സൗന്ദര്യത്തെ കുറിച്ച് പ്രിയങ്ക ചോപ്രയ്ക്ക് പറയാനുള്ളത്

ബേവാച്ച് എന്ന ഹോളിവുഡ് സിനിമയിലെ തന്റെ മെലിഞ്ഞ ശരീരത്തിന്റെ രഹസ്യം പ്രിയങ്ക ചോപ്ര വെളിപ്പെടുത്തുന്നു. താൻ ഒരിക്കലും ഭക്ഷണം ഉപേക്ഷിക്കുകയോ ജിമ്മിൽ പോകുകയോ ചെയ്തിട്ടില്ല. വണ്ണം കുറയ്ക്കാൻ അത്തരം മാർഗങ്ങളൊന്നും സ്വീകരിക്കേണ്ട ആവശ്യവും തനിക്കില്ല. ജൻമനാ ലഭിച്ച സൗന്ദര്യമാണ് തനിക്കിതെന്നും ബേവാച്ച് നായിക പറയുന്നു.

ഞാൻ വർക്ക്ഔട്ട് ചെയ്യാൻ അത്ര കൊതിയുള്ള ആളൊന്നുമല്ല. ജൻമനാ ഞാൻ ഇങ്ങനെയാണ്. ബേവാച്ചിലെ കെല്ലി റോർബക് എപ്പോഴും ജിമ്മിൽ പോരാൻ തന്നെ നിർബന്ധിക്കാറുണ്ടായിരുന്നു. അവളോടൊപ്പം പരിശീലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രാവിലെ വിളിച്ച് എഴുന്നേൽപിക്കുമ്പോൾ അരമണിക്കൂർ കൂടി ഉറങ്ങട്ടെ എന്നു പറഞ്ഞ് താൻ ഉറങ്ങാറായിരുന്നു പതിവ്.

മാംസാഹാരത്തോടു വലിയ പ്രിയമുള്ളയാളാണ് പ്രിയങ്ക. അതുകൊണ്ടു തന്നെ ഭക്ഷണം കഴിക്കാതിരിക്കുന്നതു മോശം കാര്യമാണെന്നാണ് പ്രിയങ്ക പറയുന്നത്. ഷൂട്ടിനിടയിൽ കാര്യമായി ഭക്ഷണം കഴിക്കുകയും ഷൂട്ട് കഴിയുമ്പോൾ ബീച്ചുകളിൽ കറക്കവുമാണ് താരത്തിന്റെ ഇഷ്ടവിനോദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News