രോഹിത് വെമുലയുടെ മാതാവിനും സഹോദരനും അംബേദ്കറുടെ പേരക്കുട്ടിയെയും തടഞ്ഞു ഹൈദരാബാദ് സർവകലാശാല; വിദ്യാർഥികൾ പ്രതിഷേധിച്ചു

ഹൈദരാബാദ്: രോഹിത് വെമുലയുടെ മാതാവിനെയും സഹോദരനെയും ഹൈദരാബാദ് സർവകലാശാലയിൽ തടഞ്ഞു. ബുദ്ധമതം സ്വീകരിച്ച ശേഷം സർവകലാശാലാ കാമ്പസിലുള്ള രോഹിത് വെമുല സ്മാരകത്തിൽ പുഷ്പാർച്ചന നടത്താനെത്തിയതായിരുന്നു മാതാവ് രാധികയും സഹോദരൻ രാജയും. ബി ആർ അംബേദ്കറുടെ പേരക്കുട്ടി പ്രകാശ് അംബേദ്കറും ഇവരോടൊപ്പമുണ്ടായിരുന്നു. പ്രകാശിനും കാമ്പസിൽ പ്രവേശിക്കാൻ അനുമതി നൽകിയില്ല.

രോഹിത് വെമുലയുടെ മരണശേഷമുണ്ടായ സംഘർഷങ്ങൾക്കു ശേഷം രാധികയ്ക്കും രാജയ്ക്കും കാമ്പസിൽ പ്രവേശിക്കാൻ സർവകലാശാല അധികൃതർ അനുമതി നൽകിയിരുന്നില്ല. അതേസമയം, അംബേദ്കർ ജയന്തി രാജ്യം ആഘോഷിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ കൊച്ചുമകന് രാജ്യത്തെതന്നെ പ്രമുഖമെന്നു വിശേഷിപ്പിക്കുന്ന സർവകലാശാല പ്രവേശനാനുമതി നിഷേധിച്ചത്.

രാധികയെയും രാജയെയും തടഞ്ഞതിൽ പ്രതിഷേധവുമായി വിദ്യാർഥികൾ എത്തി. സർവകലാശാലാ കവാടത്തിനു മുന്നിൽ കുത്തിയിരുന്ന ഇവർക്ക് വിദ്യാർഥികൾ കവാടത്തിൽതന്നെ ഭക്ഷണം പാകം ചെയ്തു നൽകിയാണ് പ്രതിഷേധം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News