‘വെറും ഒരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ’ തനിക്കെതിരേ കോടതിയിൽ പോയ ഉമ്മൻചാണ്ടിയെ പരിഹസിച്ച് വി എസ്

തിരുവനന്തപുരം: മാനനഷ്ടക്കേസ് നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ട്വീറ്റ്.

‘വെറും ഒരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ’. ഈ വരികള്‍ പാടിക്കൊണ്ട് ഉമ്മന്‍ചാണ്ടി എനിക്കെതിരെ ഇന്ന് കോടതിയില്‍’- വിഎസ് പറയുന്നു.

തനിക്കെതിരെ 31 അഴിമതിക്കേസുകളുണ്ടെന്ന വിഎസിന്റെ പ്രസ്താവനയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടി കേസ് നല്‍കിയിരുന്നു. ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ട ഹര്‍ജി.

എന്നാല്‍, എല്ലാം കോടതിയില്‍ നേരിടുമെന്നാണ് വിഎസിന്റെ നിലപാട്. വിഎസിനെതിരെ സമര്‍പിച്ച മാനഷ്ടക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയെ രാഷ്ട്രീയക്കളിക്ക് വേദിയാക്കരുതെന്ന് കോടതി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് ഉമ്മന്‍ചാണ്ടി ഹര്‍ജി സമര്‍പിച്ചിട്ടുള്ളതെന്ന തരത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News