വിജിലന്‍സിനെ വിവരാവകാശപരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു; വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി

കൊച്ചി: വിജിലന്‍സിനെ വിവരാവകാശപരിധിയില്‍ നിന്ന് ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ വിവാദ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് പ്രഥമദൃഷ്ട്യാ തന്നെ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസുമാരായ കുര്യന്‍ തോമസ്, പി.എന്‍ രവീന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

രഹസ്യ വിവരങ്ങളടങ്ങിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിവരാവകാശ പ്രകാരം കൈമാറേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സും ആം ആദ്മി പാര്‍ട്ടിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിജിലന്‍സിനെ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുണ്ടായില്ലെന്നും കോടതി വിമര്‍ശിച്ചു.

വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ ജനുവരി 18ലെ ഉത്തരവ് പിന്‍വലിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അതിന് ശേഷവും ആര്‍.ടി.ഐ പ്രകാരം സമര്‍പ്പിച്ച അപേക്ഷക്ക് വിജിലന്‍സില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഹര്‍ജിക്കാര്‍ ഹൈകോടതിയെ സമീപ്പിച്ചത്.

വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരുന്ന മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ഐ.എ.എസ്‌ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങള്‍ ആര്‍.ടി.ഐ വഴി നല്‍കുന്നത് ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News