പാട്‌ന: ക്ഷേത്രഭരണസമിതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ താമസം ഒഴിപ്പിക്കാനെത്തിയവര്‍ക്കെതിരെ പ്രതിഷേധിച്ച സ്ത്രീയെ പൊലീസുകാര്‍ തല്ലിച്ചതച്ചു. ബിഹാറിലെ പാട്‌നയില്‍ കഴിഞ്ഞദിവസമാണ് സംഭവം.
സ്ഥലത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനായി ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ആളുകളാണ് സ്ഥലത്തെത്തിയത്. ഇവരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം തര്‍ക്കത്തില്‍ കലാശിച്ചപ്പോള്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ റിയല്‍ എസ്‌റ്റേറ്റ് സംഘം സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഇതോടെ പൊലീസിന്റെ കലി പ്രതിഷേധക്കാരോടായി. ഇതിനിടയിലാണ് സ്ത്രീയെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്. പ്രാദേശിക മാധ്യമങ്ങള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഡെപ്യൂട്ടി എസ്പി കൈലാഷ് പ്രസാദാണ് സ്ത്രീയെ ആക്രമിച്ചത്. ഇപ്പോള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷം ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി ഐജി അറിയിച്ചു.

Get real time update about this post categories directly on your device, subscribe now.