രാജസ്ഥാനില്‍ മലിനജലം കുടിച്ച് കുട്ടികള്‍ അടക്കം ഭിന്നശേഷിയുള്ള 11 പേര്‍ മരിച്ചു; മൂന്ന് കുട്ടികളുടെ നില ഗുരുതരം

ജെയ്പൂര്‍: രാജസ്ഥാനില്‍ മലിനജലം കുടിച്ച് ഏഴ് കുട്ടികള്‍ ഉള്‍പ്പടെ ഭിന്നശേഷിയുള്ള 11 പേര്‍ മരിച്ചു. ജെയ്പൂര്‍ ജംദോലിയിലെ സര്‍ക്കാര്‍ വക ആശ്രയ കേന്ദ്രത്തിലെ അന്തേവാസികളാണ് മരിച്ചവരെല്ലാം. മലിനജലം കുടിച്ചതാണ് ഇത്രയും പേരുടെ മരണത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക വിവരം.

അന്തേവാസികളില്‍ മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ഇവരെ ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തുവന്നു. സര്‍ക്കാരിന്റെ വീഴ്ച മൂലമാണ് ദുരന്തം സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണം. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണം എന്നും സചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here