പരവൂര്‍ ദുരന്തം; ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; പൊലീസിനെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് കോടതി

കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതികളായ ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദുരന്തത്തിന് കാരണം ജില്ലാ ഭരണകൂടവും പൊലീസുമാണെന്ന വാദം കോടതി അംഗീകരിച്ചില്ല. പൊലീസിനെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ കോടതി ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ഉത്തരവിടുകയായിരുന്നു. ജാമ്യാപേക്ഷ വെളളിയാഴ്ച വീണ്ടും പരിഗണിക്കും.

ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ക്ഷേത്രഭാരവാഹികള്‍ പ്രതി സ്ഥാനത്താണ്. കമ്പത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച കാര്യം ക്ഷേത്രഭാരവാഹികള്‍ മറച്ചുവച്ച് മത്സരകമ്പം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ക്ഷേത്രഭാരവാഹികളുടെ അറിവും സമ്മതവുമില്ലാതെ വെടിക്കെട്ട് നടക്കില്ലെന്നും കണ്ടെത്തി.

വെടിക്കെട്ട് ദുരന്തത്തില്‍ 114 പേരാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News