തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ അഡ്വഞ്ചർ കാർണിവലിന് നാളെ തുടക്കം; ചക്രവ്യൂഹ് ചാലഞ്ച് നടക്കുന്നത് പനങ്ങാട്ട്

കൊച്ചി: തെക്കേഇന്ത്യയിലെ ഏറ്റവും വലിയ അഡ്വഞ്ചർ കാർണിവലായ ചക്രവ്യൂഹ് ചലഞ്ചിനു നാളെ കൊച്ചിയിൽ തുടക്കം. നാളെയും മറ്റന്നാളുമായി കൊച്ചി പനങ്ങാടാണ് കാർണിവൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പരിപാടി.

ഇന്ത്യൻ ഇതിഹാസത്തിലെ യുദ്ധസന്നാഹമായ ചക്രവ്യൂഹിന്റെ പേരിലുള്ള മത്സരത്തിൽ പങ്കെടുക്കുന്നവരുടെ മത്സരക്ഷമതയും ധൈര്യവും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള കഴിവും പരിശോധിക്കുന്നതാണ് പ്രത്യേകമായി തയ്യാറാക്കിയ തടസങ്ങൾ. സ്‌ളഷ്, വാട്ടർ, റോപ്‌സ്, ഇൻക്‌ളൈൻഡ് സ്‌ളോപ്‌സ്, ടീം ബിൽഡിങ് എക്‌സൈർസൈസ്, ഫൺ മേയ്‌സസ് തുടങ്ങിയവയാണ് മത്സരാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

വ്യക്തിഗത മത്സരവിഭാഗം, ടീം ചലഞ്ച്, ഫൺ റൺ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് ചക്രവ്യൂഹ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യവിഭാഗം മത്സര ഇനമായതുകൊണ്ട് മത്സരാർഥിയുടെ ശാരീരികക്ഷമതയും വേഗവും പരിശോധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ മത്സരം പൂർത്തിയാക്കുന്നവർക്ക് ഗ്രാൻഡ് പ്രൈസ് ലഭിക്കും.

ക്‌ളബ്ബുകൾക്കും സംഘടനകൾക്കും പങ്കെടുക്കാവുന്ന ടീം ചലഞ്ചിൽ അഞ്ച് പേർക്കുവരെ പങ്കെടുക്കാം. എല്ലാ വിഭാഗത്തിലുമായി 2000 പേർ പങ്കെടുക്കും. 18 മുതൽ പ്രായമുള്ളവർക്ക് മത്സരയിനങ്ങളിൽ പങ്കെടുക്കാം. ഫൺ റണ്ണിൽ 13 വയസിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

ജെറ്റ് സ്‌കീയിങ്, കയാക്കിങ്, പെയ്ന്റ്‌ബോൾ, ക്രോസ് ഫിറ്റ്, വനിതകൾക്കായി സെൽഫ് ഡിഫൻസ് ക്‌ളാസുകൾ എന്നിവയും ചക്രവ്യൂഹിന്റെ ‘ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മുൻ നാവിക ഉദ്യോഗസ്ഥർ, ഇവന്റ് മാനേജർമാർ, പരസ്യ, മാർക്കറ്റിങ് പ്രൊഫഷണലുകൾ, ഫിറ്റ്‌നസ് തൽപ്പരർ, കലാകാരന്മാർ തുടങ്ങിയവരുടെ സംഘമാണ് ചക്രവ്യൂഹ് സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News