ലീഗ് പ്രവര്‍ത്തകന്റെ വ്യാജ ഓഡിയോ ക്ലിപ് പ്രചരണത്തിനെതിരെ നിയമനടപടിയുമായി പി ജയരാജന്റെ മകന്‍; ലീഗിന്റെ ലക്ഷ്യം വര്‍ഗീയത വളര്‍ത്തലെന്ന് ആശിഷ് പി രാജ്

കണ്ണൂര്‍: വ്യാജ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകനെതിരെ നിയമനടപടിയുമായി സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ആശിഷ് പി രാജ്. സോഷ്യല്‍മീഡിയ വഴി വ്യാജ ക്ലിപ് പ്രചരിപ്പിച്ച ലീഗ് പ്രവര്‍ത്തകന്‍ അര്‍ഷദിനെതിരെയാണ് പരാതി. കണ്ണൂര്‍ എസ്പിക്കാണ് ആശിഷ് പി രാജ് പരാതി നല്‍കിയത്.

വര്‍ഗീയത വളര്‍ത്തുന്നതിനും മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലീഗ് പ്രവര്‍ത്തകന്റെ പ്രചരണമെന്ന് പരാതിയില്‍ പറയുന്നു. പ്രചരണം തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതാണെന്നും പരാതിയിലുണ്ട്. തെരഞ്ഞെടുപ്പു സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്ന ഗൂഢനീക്കത്തിന്റെ ഭാഗംകൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News